Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:45 am

Menu

Published on October 16, 2013 at 12:24 pm

ദുബായില്‍ പട്ടാപ്പകല്‍ എടിഎം കവർച്ച !

masked-men-attacked-a-security-guard-carrying-cash-boxes-to-refill-atms

ദുബായ്: ദുബായില്‍ പട്ടാപ്പകല്‍ എടിഎം ൽ കവർച്ച.മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് 20 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചത്. ദുബായ് മുഹ്‌സൈനയിലുള്ള ലുലു വില്ലേജിനടുത്താണ് സംഭവം. രാവിലെ പത്തരയ്ക്കാണ് സംഭവം നടക്കുന്നത്. എടിഎം ല്‍ നിറയ്ക്കാന്‍ പണവുമായി വന്ന സംഘത്തെയാണ് മുഖംമൂടി ധാരികള്‍ അടിച്ചിട്ട ശേഷം പണവുമായി കടന്നത്.
ലുലുമാളിനടുത്തുള്ള എടിഎം യന്ത്രത്തില്‍ പണ നിക്ഷേപിയ്ക്കാനായി പോകുമ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡിൻറെ തലയിനല്‍ അക്രമികളിലൊരാള്‍ ശക്തമായി ഇടിച്ചത്. അപ്രതീക്ഷിതമായി ആക്രമണത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിലത്ത് വീണു. അഞ്ച് മിനിട്ടിനുള്ളിലാണ് സംഘം പണം കവര്‍ന്നത്. സുരക്ഷാഗാര്‍ഡ് ഉള്‍പ്പടെ രണ്ട് പേരാണ് പണം നിറയ്ക്കാന്‍ എത്തിയത്. ഇവര്‍ പുറത്തേയ്ക്കിറങ്ങി ലുലുവിനടുത്തയേക്ക് നടന്നതും അക്രമികളില്‍ ഒരാള്‍ ഭാരമുള്ള വസ്തു കൊണ്ട് ഗാര്‍ഡിൻറെ തലയ്ക്കടിച്ച് വീഴ്ത്തി. അതിനുശേഷം പണം നിറച്ച രണ്ട് പെട്ടികളുമായി കടന്നു, ഒരോ പെട്ടിയിലും പത്ത് ലക്ഷം ദിര്‍ഹം വീതം ഉണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. വളരെ ആസൂത്രിയമായ നീക്കമായിരുന്നു അക്രമികളുടേതെന്ന് പൊലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News