Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡമസ്കസ് : ഹിംസില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധപ്പുരക്കു നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു . 130 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരത്തിനോടു ചേര്‍ന്ന് അടുത്തിടെ സിറിയന്‍ സൈന്യത്തിൻറെ നിയന്ത്രണത്തിലായ വാദി ദഹബിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ തമ്പടിച്ചിരുന്ന സൈനികര്‍ക്ക് പുറമെ പരിസരങ്ങളില്‍ താമസിച്ചുവന്ന സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ പെടും. ആക്രമണം ആയുധപ്പുരക്കകത്ത് ആയതിനാല്‍ ഒരു മണിക്കൂര്‍ നേരം ശക്തമായ പൊട്ടിത്തെറി തുടര്‍ന്നു. നാടിനെ നടുക്കിയ സ്ഫോടന പരമ്പരക്ക് ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആകാശത്തു നിന്ന് തീമഴ പെയ്യുന്ന അനുഭവമായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. സഹ്റയുടെ സമീപ പ്രദേശങ്ങളിലും സ്പോര്‍ട്സ് സ്റ്റേഡിയത്തിനു സമീപത്തും പത്തോളം റോക്കറ്റുകള്‍ വര്‍ഷിച്ചതായി ഹിംസ് ഗവര്‍ണര്‍ ഓഫിസിലെ ഉദ്യാഗസ്ഥന്‍ അറിയിച്ചു.
Leave a Reply