Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:54 pm

Menu

Published on March 28, 2014 at 4:49 pm

വിമർശനങ്ങളെ നേരിടാൻ അമ്മയും ഫേസ്ബുക്കിനെ ശരണം പ്രാപിച്ചു !!

mata-amritanandamayi-devi-is-on-facebook

കൊച്ചി :മാതാ അമൃതാനന്ദമയിയും ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങി.മഠത്തിനെതിരെയും അമ്മയ്ക്കെതിരെയുമുള്ള വിമർശനങ്ങളെ ചെറുത്തു നിൽക്കാനും മഠത്തിൻറെ ആശയങ്ങൾ പെട്ടെന്ന് ജനങ്ങളിലെത്തിക്കാനുമാണ് അമ്മ ഫേസ്ബുക്ക് പേജ് തുടങ്ങിയത്.മഠത്തിനെതിരെയുള്ള വിമർശനങ്ങൾ ഭക്തർക്കിടയിൽ വിമർശനങ്ങൾ ഉണ്ടാക്കുന്നുണ്ട്.അത് പരിഹരിക്കാനാണ് ഫേസ്ബുക്ക് പേജ് തുടങ്ങുന്നതെന്ന് മഠത്തിൻറെ വക്താവ് അറിയിച്ചു.ഭക്തരുടെയും ശിഷ്യരുടെയും അഭ്യർഥന പരിഗണിച്ചാണ് ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ അമ്മ അനുവാദം നൽകിയത്.മഠത്തിലെ അമ്മയുടെ വിശ്വസ്‌തരായിരിക്കും പേജ് കൈകാര്യം ചെയ്യുക.ഇതിനു മുമ്പ് ഫേസ്ബുക്ക് ഉപയോഗത്തെ കുറിച്ച് അമ്മ വിമർശിച്ചിരുന്നു.നമ്മുടെ പ്രവൃത്തി മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ അതു ചാര്‍ജില്ലാത്ത മൊബൈല്‍ ഫോണ്‍ ചുമന്നു നടക്കുന്നതു പോലെയാണെന്നും ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവര്‍ അടുത്തിരിക്കുന്നവരുടെ ഫേസ്‌ കാണുന്നില്ലെന്നും അമ്മ ഫേസ്ബുക്കിനെ കുറ്റപ്പെടുത്തിയിരുന്നു.എന്നാൽ ഇപ്പോൾ ഗെയ് ലിൻറെ ആരോപണങ്ങളെ പ്രതിരോധിക്കാൻ അമ്മയ്ക്ക് ഫെസ്ബുക്കിനെ തന്നെ ആശ്രയിക്കേണ്ടി വന്നു.www.facebook.com/mataamritanandamayi എന്നതാണ് അമൃതാനന്ദമയിയുടെ ഫേസ്ബുക്ക് അഡ്രസ്സ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News