Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ മികച്ച ഹിറ്റ് താര ജോഡികളാണ് മോഹൻലാലും മീനയും.വര്‍ണ്ണപ്പകിട്ട് മുതല്‍ ദൃശ്യം വരെ, മോഹന്‍ലാലിന്റെ കരിയറില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ മീന നായികയായി എത്തിയ ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.ഇരുവരും ആദ്യമായി ഒന്നിച്ചത് 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിന് വേണ്ടിയാണ്. അവിടെ നിന്ന് ദൃശ്യം വരെ ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴുള്ള ഒരു വിജയ രഹസ്യമുണ്ട്…
96ല്‍ ‘പ്രിന്‍സ്’ എന്ന ബിഗ് ബട്ജറ്റ് ചിത്രം എട്ടുനിലയില്‍ പൊട്ടി മോഹന്‍ലാലിന്‍റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ മീന നായികയായ ഐ .വി . ശശി ചിത്രം 97ലെ വര്‍ണ്ണപകിട്ടായിരുന്നു മോഹന്‍ലാലിന്‍റെ രക്ഷക്കെത്തിയത് . പിന്നീട് അവര്‍ ഒരുമിച്ച ഒളിപ്യന്‍ അന്തോണി ആദം – മിസ്റ്റര്‍ ബ്രഹ്മാചാരി – നാട്ടുരാജാവ് – ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങള്‍ വലിയ ഹിറ്റുകൾ ഉണ്ടാക്കിയില്ലെങ്കിലും മോഹന്‍ലാലിന്‍റെ നില ഒരിക്കല്‍ക്കൂടി മോശമായ സമയത്തായിരുന്നു അവരുടെ ‘ഉദയനാണ് താരം’ ബ്ലോക്ക് ബസ്റ്ററായി മാറുന്നത് .പിന്നീട് മോഹന്‍ലാലിന്റെ കാലം മലയാള സിനിമയില്‍ കഴിഞ്ഞു എന്ന് പലരും പറഞ്ഞ സമയത്താണ് ദൃശ്യം എന്ന ചിത്രം എത്തുന്നത്. . ദൃശ്യത്തിന് ശേഷം ലാലിന് വിജയമില്ല എന്നാണ് ഇപ്പോള്‍ പലരുടെയും പരാതി. ഈ സാഹചര്യത്തില്‍ വീണ്ടും മീനയും ലാലും ഒന്നിയ്ക്കുന്നത് പ്രതീക്ഷയാണ്. . അതുകൊണ്ട് ചരിത്രം ആവര്‍ത്തിക്കുമോ എന്ന് തന്നെയാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത് .
Leave a Reply