Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹ ശേഷം നാടിമാര്‍ അഭിനയ രംഗത്തേക്ക് വരുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഇപ്പോള്‍ അത് സര്‍വ്വ സാധാരണമായിരിയ്ക്കുന്നു. റിമ കല്ലിങ്കലിനെയും അമല പോളിനെയുമൊക്കെ പോലെ മീര ജാസ്മിനും തിരിച്ചെത്തി.പത്തു കല്‍പനകള്‍ എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചത്തച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് താരമിപ്പോൾ വിവാഹ ശേഷമുള്ള അഭിനയത്തെ കുറിച്ച് മീര ജാസ്മിന്‍ പറയുന്നതിങ്ങനെ….
‘ഞാനും അനിലും സാദാ ഭാര്യ – ഭര്‍ത്താക്കന്മാരെ പോലെയല്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അനിലിന്റെ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ല. വിവാഹ ശേഷം അടുക്കളയില്‍ ഒതുങ്ങി, നല്ല ഭക്ഷണം കഴിച്ച് തടിച്ചുരുണ്ട് നടക്കുന്ന ഒരാളാവണം ഭാര്യ എന്ന ചിന്താഗതിയൊന്നും അനിലിന് ഇല്ല.വീട്ടില്‍ എപ്പോഴും ഇരിക്കാതെ പുറത്തേക്ക് പോകണം. മറ്റുള്ളവരുമായി സംസാരിക്കണം. ജിമ്മില്‍ പോകണം. കൃത്യമായി വ്യായാമം ചെയ്യണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്കായി അനില്‍ നിര്‍ബന്ധിച്ചു തുടങ്ങി. ആ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങില്ലായിരുന്നു.വ്യക്തി എന്ന രീതിയിലും രണ്ടു പേരും പരസ്പരം ബഹുമാനിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും അവരുടേതായ ഇടമുണ്ട്. എപ്പോഴും കരഞ്ഞ് പിന്നാലെ നടന്ന് കാര്യം സാധിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. ഞാനങ്ങനെ അല്ല. എന്റെ സിനിമകള്‍ അനില്‍ കണ്ടിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. ജോലിയില്‍ എപ്പോഴും തിരക്കുള്ള ആളാണ് അനില്‍. ഞാനത് തിരിച്ചറിയുകയും ചെയ്യുന്നു’- മീര പറഞ്ഞു.
Leave a Reply