Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 3:29 pm

Menu

Published on August 13, 2013 at 12:50 pm

മീരയുടെ പ്രണയ ജീവിതം പ്രേക്ഷകരിലേക്ക്

meera-jasmine-making-her-come-back-to-malayalam-film-pranaya-jeevitham

ഒരുപാട് ചീത്തപ്പേരുകൾ ഏറ്റുവാങ്ങിയ നടിയാണ് മീരാജാസ്മിന്‍ .ആദ്യമൊക്കെ മീരാജാസ്മിന്‍ – രാജേഷ് പ്രണയമായിരുന്നു ചർച്ചാവിഷയം .പിന്നീട് മദ്യപിക്കല്‍ , സംഘടനയില്‍ മോശമായി പെരുമാറല്‍ , സെറ്റില്‍ കൃത്യനിഷ്ടയില്ലാതെ പെരുമാറുക എന്നിങ്ങനെ നിരവധി ചീത്തപ്പേര് കേള്‍പ്പിച്ച മീരാ ജാസ്മിന്‍ ഇപ്പോള്‍ വളരെ നല്ല കുട്ടിയാണ് എന്ന വാര്‍ത്തകൾ. മീരയും മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷും ഏറെക്കാലം പ്രണയത്തിലായിരുന്നു. കുടുംബവുമായി അകന്നതിനെ തുടര്‍ന്നാണ് മീര രാജേഷുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ വിവാഹം ഉടനുണ്ടാകുമെന്ന് മീര പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.പീന്നീട് രാജേഷുമായി മീര അകന്നുവെന്നും വാര്‍ത്തകള്‍ വന്നു. പ്രണയം തകര്‍ന്നത് മീരയുടെ കരിയറിനെ ദോഷമായി ബാധിച്ചു. നടി സിനിമാലോകത്തു നിന്ന് മാറിനിന്നു.മീര രാത്രി വൈകി മദ്യപിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഷൂട്ടിംഗ് സ്ഥലത്ത് വളരെ വൈകി എത്താറുണ്ടായിരുന്ന മീരയോട് ഇതിനെക്കുറിച്ച് ചോദിച്ചാല്‍ കലഹമുണ്ടാക്കി ലൊക്കേഷന്‍ വിട്ടു പോവുമായിരുന്നു എന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുൻപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ മലയാളസിനിമയുടെ മികച്ച നടിമാരിലൊരാളായ മീരാ ജാസ്മിന്‍ നല്ല കുട്ടിയാണ് എന്നാണ് വാര്‍ത്തകള്‍ .

ഇപ്പോള്‍ മീരയുടെ പ്രണയ ജീവിതം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. തെലുങ്കില്‍ പ്രശസ്തനായ ശ്രീനിവാസ റെഡ്ഡി സംവിധാനം ചെയുന്ന ചിത്രമാണ് ‘പ്രണയജീവിതം’.ഹംസലേഖാ മൂവിലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മധുര എ.എസ്. നാഗരാജന്‍ തെലുങ്കില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് പ്രണയ ജീവിതം. മലയാളത്തിലെയും തെലുങ്കിലേയും പ്രശ്‌സ്ത താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മീരാജാസ്മിന്‍ , സദാ, ശ്രീകാന്ത്, പരമാനന്ദം, കോവൈ സരള എന്നിവര്‍ അഭിനയിക്കുന്നു. മീരാജാസ്മിന്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തികച്ചും കുടുംബ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News