Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:16 am

Menu

Published on December 8, 2016 at 9:04 am

മീരാജാസ്മിന്‍ വിവാഹമോചിതയാകുന്നു?

meera-jasmine-to-get-divorced

മലയാള സിനിമയില്‍ നിന്ന് മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി. നടി മീരാജാസ്മിനും ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസും വിവാഹമോചിതരാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.ചില ഓണ്‍ലൈന്‍ സൈറ്റുകളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മീര വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞതെന്ന് അറിയുന്നു. 2014 ഫെബ്രുവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

meera
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മീരയും അനിലും രജിസ്റ്റര്‍ ഓഫീസില്‍ ചെന്നെങ്കിലും അതിന് അധികൃതര്‍ തയ്യാറായില്ല. സാധാരണ വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുള്ളിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. വിവാഹം നടന്നിട്ടുണ്ടോ? വധുവരന്‍മാര്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയാണ്. എന്നാല്‍ 45 ദിവസത്തിന് ശേഷമാണ് ഇരുവരും ചെന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല അനില്‍ മുമ്പ് വിവാഹം കഴിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അത്‌കൊണ്ട് കൂടിയാണ് രജിസ്‌ട്രേഷന്‍ നടത്താന്‍ സമ്മതിക്കാതിരുന്നത്.

meera-jasmine
മീരയും അനിലും തമ്മിലുള്ള വിവാഹം മുടക്കുമെന്ന് അനിലിന്റെ ബാംഗ്ലൂരിലുണ്ടായിരുന്ന പെണ്‍സുഹൃത്തും പിതാവും ഭീഷണിപ്പെടുത്തിയിരുന്നു. ആ പെണ്‍കുട്ടിയെ അനില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് മീരയുമായുള്ള വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ അനിലും മീരയും ഹൈക്കോടതിയെ സമീപിച്ചു. വിവാഹത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം ഷെഫീഖും ഉത്തരവിട്ടു. ഇതോടെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ വിവാഹം നടന്നു. ബാംഗ്ലൂരിലെ പെണ്‍കുട്ടിയും അനിലും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി തിരുപ്പതിയില്‍ ചില ചടങ്ങുകള്‍ നടന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ബാംഗ്ലൂരിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് പരാതി നല്‍കിയെങ്കിലും വിവാഹം നടന്നില്ലെന്ന് കാട്ടി കോടതി പരാതി തള്ളിക്കളഞ്ഞു.

meera
അനിലുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിന് ശേഷം പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ചിത്രം അടുത്തിടെയാണ് റിലീസായത്. അതിന് ശേഷം കൊച്ചിയിലാണ് താരം ഉള്ളത്. ദിലീപിന്റെയും കാവ്യാമാധവന്റെയും രണ്ടാം വിവാഹത്തിന് താരം പങ്കെടുത്തിരുന്നു. തിരുവല്ല സ്വദേശിയായ മീരയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News