Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:22 pm

Menu

Published on June 29, 2013 at 1:01 pm

മീര അനൂപിന്റെ നായികയാവില്ല

meera-wont-be-anoop-menons-heroine

വി.കെ. പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി മീരയെത്തുന്നു എന്ന വാര്‍ത്ത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിരസിച്ചിരിക്കുകയാണ്.മലയാളത്തില്‍ പകരം വെക്കാന്‍ ഇല്ലാത്ത നായികയാണ് മീര. മീരയെ ആദ്യ പരിഗണിക്കുകയും പിന്നീട് തഴയുകയും ചെയ്യുന്നതില്‍ രസം കണ്ടെത്തുകയാണ് നിര്‍മാതാക്കളും സംവിധായകരും. അല്ലെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയാതെ ആരോ പുറത്തുവിടുന്നതാണെന്നുവേണം കരുതാന്‍…

സിദ്ദിഖിന്റെ മോഹന്‍ലാല്‍ ചിത്രം ലേഡീസ് ആന്‍ഡ് ജെന്റില്‍മാനാണ് മീരയുടെ അവസാന ചിത്രം. ഈ ചിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ നായികമാര്‍ അഭിനയിച്ചതിനാല്‍ മീരയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. അച്ചടക്കമില്ലാത്ത ജീവിതമാണ് മീരയെ തഴയാന്‍ കാരണമെന്ന് പറയുന്നുണ്ടെങ്കിലും മീരയുടെ തിരിച്ചുവരവ് ഭയക്കുന്നവര്‍ മലയാളസിനിമയിലുണ്ടെന്നുവേണം കരുതാന്‍.

Loading...

Leave a Reply

Your email address will not be published.

More News