Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:36 am

Menu

Published on November 4, 2013 at 2:13 pm

നസ്രിയയ്ക്ക് പിന്തുണയുമായി മേഘനരാജ് രാഗത്ത്

meghana-raj-supports-nazriya

നയ്യാണ്ടി വിവാദം ആറിതണുത്തുവെങ്കിലും അതിനെപറ്റിയുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.തന്റേതല്ലാത്ത ശരീരഭാഗങ്ങൾ നെയ്യാണ്ടി എന്ന സിനിമയിൽ കാണിച്ചു എന്നാരോപിച്ചാണ് നസ്രിയ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.സംവിധായകനും നിര്‍മാതാവിനും എതിരെ പരാതി കൊടുത്ത നസ്‌റിയയ്ക്ക് തമിഴില്‍ പറഞ്ഞു വച്ച പല അവസരങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു.അതിന് പിന്നാലെ പടം എട്ട് നിലയില്‍ പൊട്ടിയപ്പോള്‍ അത് താരത്തിന് വലിയ തിരിച്ചടിയുമായി.അപ്പോഴാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍സും നസ്‌റിയയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്.സിപിന്നെയും പലരും ഒളിഞ്ഞും തെളിഞ്ഞും താരത്തെ വിമര്‍ശിച്ചു.എന്നാലിപ്പോ നസ്രിയയെ ന്യായീകരിച്ചും പിന്തുണച്ചും ഒരു നായിക രംഗത്ത് വന്നിരിക്കുന്നു.മലയാള നടി മേഘ്‌നാ രാജ് ആണ് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്.
“നസ്രിയ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നു വന്ന പെൺകുട്ടിയാണെന്നും അങ്ങനെയുള്ള ഒരാളുടെ നിലപാടുകളെ നമ്മൾ അംഗീകരിക്കണമെന്നുമാണ്” മേഘ്‌ന പറയുന്നത് . എന്നാല്‍ തന്നോടാണ് സംവിധായകൻ ഇത്തരത്തില്‍ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാന്‍ പറഞ്ഞാല്‍ തനിക്ക് അതില്‍ പ്രശ്നമൊന്നും ഇല്ലെന്നും മേഘ്‌ന പറഞ്ഞു.ഏതു തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നത് വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണെന്നും ഈ യുവനടി കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published.

More News