Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:38 pm

Menu

Published on January 15, 2014 at 3:20 pm

മലയാളസിനിമയില്‍ മേഘ്‌നരാജ് പാടുന്നു

meghna-raj-singing-in-malayalam-movie-song

മലയാള സിനിമയിലെ  പാട്ടുപാടുന്ന നായികമാരുടെ കൂട്ടത്തിലേക്ക്  ഒരാൾകൂടിയെത്തുന്നു.അന്യഭാഷാ നടിയായ  മേഘ്‌നരാജ് ആണ്  ഗോപീസുന്ദര്‍ സംഗീതം നല്‍കുന്ന  പുതിയ ചിത്രത്തിൽ  പാടുന്നത്. ഈ ചിത്രത്തിൽ  ഗോപീസുന്ദറും മേഘ്‌നയും ചേർന്നാണ് ഗാനം ആലപിക്കുന്നത്. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിനുവേണ്ടിയാണ് മേഘ്‌ന പാടുന്നത്. മാത്രമല്ല  മേഘ്‌ന ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ഒരു  കന്നട സിനിമയ്ക്കു വേണ്ടി  മേഘ്‌ന നേരത്തേതന്നെ  പാടിയിട്ടുണ്ടെങ്കിലും  മേഘ്‌നയുടെ ആദ്യ മലയാളം പാട്ടാണ് 100 ഡിഗ്രി സെല്‍ഷ്യസ്  എന്ന ചിത്രത്തിൽ. ചിത്രത്തിന്റെ രചനയും സംവിധാനവും  നവാഗതനായ രാകേഷ് ഗോപനാണ് നിര്‍വഹിക്കുന്നത്. ശ്വേതാ മേനോന്‍, ഭാമ, അനന്യ, ഹരിത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News