Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തൊണ്ണൂറുകളില്‍ മോഹന്‍ലാലിന്റെ നായികയായിരുന്ന നടി മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയരംഗത്തേക്ക്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലിയിലാണ് മേനകയുടേയും നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും ഇളയ മകള്‍ കീര്‍ത്തി നായികയായി എത്തുന്നത്. സിനിമയില്‍ നേരത്തെ മീരാ ജാസ്മിന്‍, ശോഭന തുടങ്ങിയവര്‍ നായികയാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഗായത്രി എന്ന ഇരട്ടപേരില്‍ അറിയപ്പെടുന്ന കീര്‍ത്തിയാണ് ഗീതാഞ്ജലിയുടെ ഭാഗമാവുക. രണ്ടു നായികമാരുള്ള ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള നായികയായാണ് കീര്‍ത്തിയുടെ അരങ്ങേറ്റം. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. ഷൂട്ടിംഗ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും.
Leave a Reply