Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 1:51 pm

Menu

Published on June 13, 2013 at 6:53 am

ലക്ഷദ്വീപിന് സമീപം ചരക്കുകപ്പൽ മുങ്ങി; 22 ജീവനക്കാരെ തീരസംരക്ഷണ സേന രക്ഷിച്ചു

merchant-navy-ship-sinks-off-lakshadweep-all-crew-members-rescued

കൊച്ചി: ലക്ഷദ്വീപിന് സമീപം മുങ്ങിക്കൊണ്ടിരിക്കുന്ന പാക് ചരക്കു കപ്പലിലെ 22 ജീവനക്കാരെയും ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷിച്ചു. ഇവരിൽ 18 പേർ മാലിദ്വീപുകാരും നാല് പേർ ഇന്ത്യക്കാരുമാണ്.
പാകിസ്ഥാനിൽ ക്വാസിംയില്‍ നിന്ന് മണലും സിമന്റുമായി മാലിയിലേക്ക് തിരിച്ച എം.വി.ഏഷ്യൻ എക്‌സ്‌പ്രസ് എന്ന കപ്പലാണ് ഇന്നലെ പുലർച്ചെ അപകടത്തിലായത്. പുലര്‍ച്ചെ കപ്പലിന്റെ അടിഭാഗത്ത് വിള്ളലുണ്ടായി വെള്ളം കയറുകയായിരുന്നു.തീരസംരക്ഷണ സേനയുടെ വരുണ എന്ന നിരീക്ഷണ കപ്പൽ രാവിലെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരഭിച്ചിരുന്നു .കപ്പലിപ്പോള്‍ മിനിക്കോയ് ദ്വീപിന് വടക്കുഭാഗത്താന്നെന്ന് നാവികസേന അറിയിച്ചു. 1977 കടലിലിറക്കിയ ഈ കപ്പൽ മാലിദ്വീപിൽ രജിസ്റ്റർ ചെയ്തതാണ്.

Loading...

Leave a Reply

Your email address will not be published.

More News