Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനെന്ന റെക്കോർഡ് ജ്വാന്‍ പെഡ്രൊ ഫ്രാങ്കോ സ്വന്തമാക്കിയത് 2016ലായിരുന്നു. മെക്സിക്കന്‍ സ്വദേശിയായ ഇദ്ദേഹം ഇത്തരത്തിൽ വർദ്ധിച്ച ഭാരം കാരണം ഗിന്നസ് ബുക്കിൽ കയറിയെങ്കിലും തടി കുറയ്ക്കാനും നടക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അങ്ങനെ 595 കിലോ ആയിരുന്ന തൂക്കം 250 കിലോ കുറിച്ചിരിക്കുകയാണ് ഇദ്ദേഹം. ഒപ്പം നടക്കാൻ തുടങ്ങുകയും ചെയ്‌തിരിക്കുന്നു.

അമിതവണ്ണം കാരണം പ്രമേഹം, രക്ത സമ്മര്‍ദം, ശ്വാസകോശ രോഗങ്ങള്‍ തടുങ്ങിയവ പിടികൂടുകയും കാര്യങ്ങൾ ഗുരുതരമായതിനെ തുടർന്ന് മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തിരുന്നു. തടി കുറയ്ക്കുക എന്നത് അതോടെ ഫ്രാങ്കോയെ സംബന്ധിച്ചെടുത്തോളം അനിവാര്യമായിത്തീരുകയായിരുന്നു.

ഒന്ന് കിടക്കയിൽ നിന്നും എഴുനേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന ഫ്രാങ്കോ അതോടെ തന്റെ ശ്രമങ്ങൾ തുടങ്ങി. ആദ്യപടിയായി ഭക്ഷണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുടർന്ന് ഈ കഴിഞ്ഞ മെയ് മാസം ഗ്യാസ്ട്രിക് സ്ലീവ് സര്‍ജറി നടത്തിക്കൊണ്ട് ആമാശയത്തിന്റ വ്യാപ്തി 80 ശതമാനത്തോളം കുറയ്ക്കുകയും ചെയ്തു.

തുടർന്നങ്ങോട്ട് ചികിത്സയോടൊപ്പം അദ്ദേഹത്തിന്റെ ശ്രമങ്ങൾ കൂടെ ചേർന്നപ്പോൾ പതിയെ ഭാരം കുറയാൻ തുടങ്ങി. അങ്ങനെ 250 കിലോയോളം തൂക്കം കുറഞ്ഞു. ഇപ്പോൾ പതിയെ നടക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിനായി പ്രത്യേകം തയ്യാർ ചെയ്ത സൈക്കിളിൽ പരിശ്രമിക്കുന്നുമുണ്ട്. ഫ്രാങ്കോയ്ക്ക് ഇനിയും ഭാരം കുറയാനുള്ളതിനാൽ ശ്രമങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.


Leave a Reply