Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിൽക്ക് ഷെയ്ക്കും ഫലൂദയും മിൽക്ക് സർബത്തുമൊക്കെ പലപ്പോഴായി കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വേനൽക്കാലമായാൽ ഇത്തരം പാൽ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ചിലപ്പോൾ പണി കിട്ടും. വേനൽക്കാലത്ത് പാൽ പെട്ടെന്ന് കേടുവരാനുള്ള സാധ്യത കൂടുതലാണ്. ഫലൂദയും മിൽക്ക് ഷെയ്ക്കുമെല്ലാം തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാലിൻറെ പഴക്കം ആരും തന്നെ ശ്രദ്ധിക്കാറില്ല. കുറേ മധുരവും ടൂട്ടി ഫ്രൂട്ടിയും പഴങ്ങളും ചോക്ലേറ്റും എല്ലാം കൂടി ചേരുമ്പോൾ പാലിന്റെ രുചിഭേദമൊന്നും ആരും അറിയുന്നില്ല.
പാൽ പിരിഞ്ഞു പോയാൽ പിന്നെ അതുപോലൊരു മോശം സാധനം ഇല്ലെന്ന് തന്നെ പറയാം. ഏതു ഭക്ഷണപദാർത്ഥവും കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന കാലയളവാണ് ഷെൽഫ് ലൈഫ്. ആ സമയപരിധിക്ക് ശേഷം ഭക്ഷണം ഗുണനിലവാരത്തോടെ ഉപയോഗിക്കാൻ സാധിക്കില്ല. മാത്രമല്ല മാർക്കറ്റിൽ തുടരാനും പാടുള്ളതല്ല. പാലും തൈരുമെല്ലാം എത്ര നാൾ ഉപയോഗിക്കാമെന്നും എത്ര ഊഷ്മാവിൽ സൂക്ഷിച്ചാൽ കേടുകൂടാതിരിക്കുമെന്നും അതിൻറെ പായ്ക്കറ്റിൽ കൃത്യമായി എഴുതിയിട്ടുണ്ടാകും. എന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ലേബൽ ഇല്ലാത്ത, പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പാലിന്റെ പാക്കറ്റിൽ‘യൂസ് ബൈ ഡേറ്റ് ’ എന്ന് എഴുതിയിട്ടുണ്ടായിരിക്കും.ഏതു തീയതിക്കുള്ളിൽ ഉപയോഗിച്ചു തീർക്കാം എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. മാസങ്ങൾ ഷെൽഫ് ലൈഫ് ഉള്ളവയാണ് ടൊമാറ്റോ സോസ്, കണ്ടെൻസ്ഡ് മിൽക്ക് എന്നിവ. ഇവയുടെ അടപ്പ് തുറന്ന് കഴിഞ്ഞാൽ പിന്നെ തണുത്ത അന്തരീക്ഷത്തിൽ അതായത് റെഫ്രിജറേറ്ററിൽ സൂക്ഷിക്കുവാൻ നിഷ്കർഷിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഇത് പെട്ടെന്ന് കേടാവുന്നതാണ്. എന്നാൽ എല്ലാ പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളും സൂക്ഷിക്കാൻ കഴിയുന്ന സമയത്തിനു ശേഷവും ഫ്രീസിറിൽ ഉപയോഗിക്കുന്നത് നല്ലതല്ല.
Leave a Reply