Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on January 16, 2014 at 2:47 pm

മില്‍മ തൈരിന് 6 രൂപ വര്‍ദ്ധിപ്പിച്ചു

milma-curd-price-hiked

മില്‍മ തൈരിന്റെ വില ഒറ്റയടിയ്ക്ക് 6  രൂപ വര്‍ദ്ധിപ്പിച്ചു. ഇതുവരെ അര ലിറ്റർ തൈരിന്  20  രൂപയായിരുന്നു.ഇനി മുതൽ 23 രൂപ നല്കേണ്ടി വരും. പാലിനും മറ്റ്  പാലുല്‍പ്പന്നങ്ങള്‍ക്കും വില കൂടിയിട്ടില്ല.തൈരിന്റെ ഉല്‍പ്പാദനചെലവ് വര്‍ദ്ധിച്ചതും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും നിന്ന് ഇറക്കുമതി ചെയ്യുന്ന പാലിന്റെ വില കൂടിയതും ആണ് വില കൂടാൻ കാരണം. പുറത്ത് നിന്നും വാങ്ങുന്ന 3.5ലക്ഷം ലിറ്റര്‍ പാലില്‍ നിന്നും 6200 ലിറ്റര്‍ തൈരുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. പാലിന്റെ വില വര്‍ദ്ധിപ്പിച്ചാല്‍ പ്രതിഷേധമുണ്ടാകുമെന്നതിനാലാണ്  വിപണിയില്‍  ആവശ്യക്കാരേറെയുളള തൈരിന്റെ വില പരമാവധി വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് ഒരു ആക്ഷേപവും  ഉയർന്നു കേൾക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News