Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on October 28, 2013 at 1:15 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവും കുട്ടിയുടെ മാതാവും അറസ്‌റ്റില്‍

minor-girl-misused

പുല്‍പ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവും പീഡനത്തിന്‌ ഒത്താശ ചെയ്‌ത പെണ്‍കുട്ടിയുടെ മാതാവും അറസ്‌റ്റില്‍. വയനാട് പുല്‍പ്പള്ളി താഴെയങ്ങാടി മത്സ്യ-മാംസ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി ഇലവുംകുന്നേല്‍ അനൂപും (25) ആനപ്പാറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവുമാണ്‌ അറസ്‌റ്റിലായത്‌. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. 14 വയസുള്ള പെണ്‍കുട്ടിയെ പലപ്പോഴും മാതാവ്‌ അനൂപിന്റെ കൂടെ പല സ്‌ഥലങ്ങളില്‍ പറഞ്ഞു വിട്ടിരുന്നു. ഈ മാസം 21 ന്‌ പെണ്‍കുട്ടിക്ക്‌ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ മൂന്നു പേരും കൂടി പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പരിശോധനക്കെത്തിയിരുന്നു. അന്ന്‌ വ്യാജ പേര് പറഞ്ഞും വയസ്‌ കൂട്ടിപറഞ്ഞുമാണ്‌ പരിശോധന നടത്തിയത്‌. ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞതോടെ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. കുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട ആരോഗ്യ പ്രവര്‍ത്തകരാണ്‌ വിവരം ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരമറിയിച്ചത്‌. ഇവരോട്‌ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ്‌ ലൈന്‍ കല്‍പ്പറ്റയിലെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അനൂപിന്റെ കൂടെ മറ്റൊരു യുവതിയും കുട്ടിയും താമസിക്കു്ന്നുണ്ട് . പ്രതികളെ കോടതി റിമാന്റ്‌ ചെയ്‌തു.

Loading...

Leave a Reply

Your email address will not be published.

More News