Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2024 5:15 am

Menu

Published on October 25, 2013 at 11:41 am

മിനു കുര്യന്‍ സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി..!!

minu-kuriyan-again-with-her-blog-post-against-suresh-gopi

നടന്‍ സുരേഷ് ഗോപി തന്നോട് മോശമായി സംസാരിച്ചു എന്നോരോപിച്ചു കേസ്‌ നല്‍കിയ നടി മിനു കുര്യന്‍ സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. തന്റെ ബ്ലോഗിലൂടെയാണ് മിനു സുരേഷ് ഗോപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ബ്ലോഗ്‌ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ് ….

My Dear media brothers,
16 ഫിലിംസിലും എനിക്ക് മോശമായ അനുഭവം ഉണ്ടായിട്ടില്ല. ഡാ തടിയാ, കലണ്ടര്‍, നാടകമേ ഉലകം, വണ്‍ വേ ടിക്കറ്റ്, പ്രമുഖന്‍, നല്ല പാട്ടുകാര്‍, ദേ ഇങ്ങോട്ട് നോക്കിയേ.. ഇവരൊക്കെ വളരെ ഡിസന്റ് ആയിരുന്നു.
ശുദ്ധരില്‍ ശുദ്ധന്‍ എന്ന സിനിമയില്‍ ഞാന്‍ 3 ദിവസം വര്‍ക്ക് ചെയ്തു. അപ്പോളാണ് അതില്‍ വര്‍ക്ക് ചെയ്യുന്ന ഒരു അഡ്വക്കേറ്റ് സൂത്രപരമായി പ്രൊഡ്യുസറിന് കൂട്ടികൊടുക്കാന്‍ ശ്രമിച്ചത്. (അഡ്വക്കേറ്റുമാരുടെ പേരും കളയാന്‍ ഇങ്ങനെയും ഉണ്ട് ഒരാള്‍)
അത് സമ്മതിക്കാത്തതുകൊണ്ട് അവര്‍ എന്നെ ആ ഫില്മില്‍ നിന്നും ഡിസ്മിസ് ചെയ്തു.
പിന്നെ വേറൊരു സിനിമയില്‍ പോലീസ് വേഷം ആയിരുന്നു. പോലീസ് വേഷം ഡയറക്ടരുടെ മുന്‍പില്‍ ഇട്ടുകാണിക്കണമത്രേ. പിന്നെന്താ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു വിട്ടോടാ തോമസുകുട്ടീ.. എന്ന് മനസ്സില് പറഞ്ഞു സ്ഥലം കളിയാക്കി (എന്റെ െ്രെഡവര്‍ സാക്ഷി)
പിന്നെ 3 പടം മതി അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍… ഞാന്‍ 10 ഫിലംസ് കഴിഞ്ഞപ്പോഴേ അപ്ലിക്കേഷന്‍ കൊടുത്തു…
കമ്മിറ്റി മെംബേര്‍സ്…അവരുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്നാല്‍ മീറ്റിംഗില്‍ മനപൂര്‍വ്വം എന്നെ അറിയില്ലാന്നു പറഞ്ഞു. ഒരു മെമ്പര്‍ നേരത്തെ അപമര്യാദയായി പെരുമാറി അതിനു അന്ന് താക്കീതും കൊടുത്തു. പിന്നെ ഈ നടന്‍ വേറൊരു ലൊക്കേഷനില്‍ നമ്മളെ കുത്തുവാക്ക് പറയുന്നത് കേട്ട് മൈന്‍ഡ് ചെയ്തില്ല അത് കൊണ്ട് പുള്ളി എന്നെ അറിയതെയില്ല എന്ന് കമ്മിറ്റിയില്‍ പറഞ്ഞു.
വേറൊരു നടനെ ഞാന്‍ വിളിച്ചു ചോദിച്ചു ചേട്ടാ അതെന്താ എന്നെ അറിയില്ല എന്ന് പറഞ്ഞത്? ഹ ഹ ഹ.. എടി നീ ഞാന്‍ അറിയാതെ അമ്മയില്‍ നുഴഞ്ഞു കയറാം എന്ന് വിചാരിച്ചു അല്ലെ?
(അയ്യോ ഇന്നോസിന്റ്‌റ് ചേട്ടന്‍ അല്ല) നിനക്ക് തരാന്‍ വലിയ ബുദ്ധിമുട്ടല്ലേ.. നീ ഒരു കാര്യം ചെയ്യ് ആര്ക്കും കൊടുക്കണ്ട മെഴുകുതിരിയുടെ ഉരുക്കിട്ടു അടച്ചു വച്ചോ (ഇങ്ങനെയാണോ മലയാളത്തിന്റെ ഒരു സീനിയര്‍ ആക്ടര്‍ സംസരിക്കണ്ടത് ? ഡയലോഗ് കാണാപാഠം പഠിച്ചു പറയുന്നത് പോലല്ല ഇവരോട് നേരിട്ട് ഇടപെടുമ്പോള്‍.. നടികളെ പറ്റി പറയുകയും വേണ്ട ലളിത ചേച്ചി, സീമ ചേച്ചി, സുകുമാരിചെച്ചി, ബിന്ദു പണിക്കര്‍.. ഇവരൊക്കെ പക്വത അയവരന്,,,,,നല്ല പെരുമാട്ടോം ആയിരുന്നു.
അതുകൊണ്ട് തന്നെ ചെന്നൈയില്‍ വന്നു ആദ്യം ചെയ്തത് ദി സൌത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ് അസോസിയേഷന്റെ ലൈഫ് മെമ്പര്‍ ആകുവായിരുന്നു.
പിന്നെ സുരേഷ് ഗോപിയുടെ കാര്യം.. കൊടീശ്വരന്റെ പ്രോഗ്രാമിന് ചെന്നൈയില്‍ വരുമ്പോള്‍ പുള്ളിയുടെ മാനേജര്‍ സിനോജിനും, മേക്കപ്പ് മാന്‍ തോമസ്സിനും കള്ളുകുടിക്കാനും പെണ്ണ് പിടിക്കാനും എന്റെ െ്രെഡവറിനെ പൊക്കും.. ഇതൊന്നും സുരേഷ് ഗോപി അറിഞ്ഞിട്ടുണ്ടാവില്ല.. എന്റെ െ്രെഡവര്‍ സുരേഷ് ഗോപി ചെന്നൈയില്‍ വരുമ്പോള്‍ ഓരോ കള്ളത്തരം പറഞ്ഞു മുങ്ങും. അങ്ങനെ സുരേഷ് ഗോപിയുടെ ബുക്കില്‍ കയറി ജോലി സ്ഥിരമാക്കി. കമ്പനിക്ക് ആളുണ്ടല്ലോ,എന്റെ കൂടെ നിന്നാല്‍ അതൊന്നും പറ്റില്ലല്ലോ.
ഇവര്‍ മൂന്ന് പേരും കൂടി എന്നെ പറ്റി മോശമായ എന്തെങ്കിലും പറഞ്ഞു സുരേഷ് ഗോപിയെ തെറ്റിദ്ധരിപ്പിച്ചു കാണും.
അല്ലങ്കില്‍ എന്റെ പേര് കേട്ടതേ എന്നെ ഷൌട്ട് ചെയ്യണ്ട ആവശ്യമില്ലല്ലോ. ഞാന്‍ പുള്ളിയോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. അദ്ധേഹത്തെ കുറിച്ച് നല്ല മതിപ്പും ആയിരുന്നു. ഡയലോഗ് കേട്ടപ്പോള്‍ അല്ലെ മനസ്സിലായത്.. ശുധന്‍, പാവം, മുന്‍കോപി, എടുത്തു ചാട്ടം…
പുള്ളിയുടെ മനേജറിനെയും മേക്കപ്പ്മാനെയും കണ്ണടച്ച് വിശ്വസിച്ചു എടുത്തു ചാടി. ആരായാലും മുന്‌കൊപം നല്ലതല്ല പ്രത്യേകിച്ചു സ്ത്രീകളോട്.
ഞാന്‍ െ്രെഡവറിന്റെ വീട്ടില് പോയി അവനെ കണ്ടു ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു എന്റെ പോന്നു ചേച്ചി ഞാന്‍ പെട്ടിരിക്കുവന്.. എന്റെ ഒറിജിനല്‍ ലൈസന്‍സ് ഒക്കെ സുരേഷ് ഗോപി പിടിച്ചു വച്ചിരിക്കുവാന്, ഞാന്‍ പോയാല്‍ എന്റെ െ്രെഡവിംഗ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യും പിന്നെ എന്നെ ഫെഫ്ക്കയില്‍ നിന്നും ക്യാന്‍സല്‍ ചെയ്യും എന്ന് പറഞ്ഞത്രേ. ചേച്ചി ഒന്ന് സമാധാനപ്പെട് ഞാന്‍ വന്നോളം (ഇത് സത്യമോ എന്നറിയില്ല)
6 വര്ഷമായി അവന്റെ കുടുംബത്തെ സഹായിക്കാനായി 6 ലക്ഷത്തോളം കാശ് ആയിട്ടും സ്വര്ണം ആയിട്ടും കടം കൊടുത്തത് നമ്മുടെ കൂടെ നില്ക്കാന്‍ വേണ്ടിയാണു വിശ്വസ്തതയോടെ. എന്ന് പിരിഞ്ഞു പോവുന്നോ അന്ന് കടം വാങ്ങിച്ച കാശ് തന്നോളം എന്ന് സ്റ്റമ്പപെരില്‍ എഴുതി ഒപ്പിട്ടു തന്നിട്ടുണ്ട്.
വെറുതെ ആരെങ്കിലും സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടു തരുമോ?
ഇപ്പോള്‍ സ്റ്റാമ്പ് പേപ്പര്‍ തിരിച്ചുവേണം അല്ലങ്കില്‍ അധികം നാള്‍ ഉണ്ടാവില്ല എന്ന് പറഞ്ഞത് ഇവരുടെ ധൈര്യത്തില്‍ ആണ്.
ഈ െ്രെഡവര്‍ ഒരു മുസ്ലിം ആയിരുന്നു ശിഹാബ്. പാറു (മെറീന) എന്നാ ഒരു ക്രിസ്തിയാനി പെണ്ണിനെ സ്‌നേഹം അഭിനയിച്ചു, നെഞ്ചില്‍ പാറു എന്ന് പച്ചകുത്തി, കല്യാണം കഴിക്കാന്‍ മതം മാറി ആന്റണി ആയി. ആ പെണ്ണിന്റെ രണ്ടു സ്വര്‍ണ്ണമാലയും കൊണ്ട് പണയം വച്ച് കള്ളുകുടിക്കാന്‍, ഇവന്റെ ഉപദ്രവം സഹിക്കാതെ ആ കൊച്ചു ഓടിപോയി. ശിഹാബിന്റെ കാര്യത്തല്‍ വീട്ടുകാരാല്‍ ഒറ്റപ്പെട്ട ആ കുട്ടി ഇന്ന് എവിടെയോ തനിയെ കഴിയുന്നു.
എന്റെ സ്വന്തം ആങ്ങള അപകടത്തില്‍ മരിച്ചു പോയത് കൊണ്ട് ഞാനും എന്റെ കുടുംബവും അവനെ െ്രെഡവര്‍ ആയി കണ്ടിട്ടേയില്ല. ഇന്റിമേറ്റ് ഫ്രണ്ട് പറഞ്ഞതനുസരിച്ച് കേസിനൊന്നും പോവണ്ട സുരേഷ്‌ഗോപിയോട് പറഞ്ഞാല്‍ പുള്ളി അത് വേണ്ടത് പോലെ കൈകാര്യം ചെയ്യും അത് കൊണ്ട പുള്ളിയെ വിളിച്ചത്.
ഏതു സമയത്താണോ വിളിക്കാന്‍ തോന്നിയത് ??????????
I will put you in danger എന്ന് പറയാന്‍ ഞാന്‍ ആ സഹോദരനോട് എന്താ ചെയ്തത്? If you act too smart I will speak to the commissioner എന്ന് പറയാന്‍ ഞാന്‍ എന്ത് െ്രെകം ചെയ്തു?
മാനേജര്‍ സിനോജും മെയ്കപ്പ് മാന്‍ തോമസും ആണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇനിയെങ്കിലും അവരെ കണ്ണടച്ച് വിശ്വസിക്കാതിരിക്കട്ടെ..

Loading...

Leave a Reply

Your email address will not be published.

More News