Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 1:57 pm

Menu

Published on March 18, 2014 at 8:13 am

മലേഷ്യന്‍ വിമാനം: തിരച്ചില്‍ താലിബാന്‍ മേഖലയിലേക്കും

missing-malaysian-jet-search-moves-to-taliban

ക്വാലാലംപൂര്‍  : പത്തു ദിവസം മുന്‍പ് കാണാതായ   മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വാര്‍ത്താവിനിമയസംവിധാനത്തില്‍ ഒന്ന് തകരാറിലായതിന് ശേഷവും കുഴപ്പമൊന്നുമില്ലെന്ന് വിമാനത്തിന്‍റെ  കോക്പിറ്റില്‍ നിന്ന് ശബ്ദസന്ദേശമയച്ചതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഈ ദിശയില്‍ അന്വേഷണം നടത്താനുളള തീരുമാനം. അഫ്ഗാനിസ്താന്‍, വടക്കുപടിഞ്ഞാറന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലെ താലിബാന്‍ നിയന്ത്രണപ്രദേശങ്ങളിലേക്ക് പൈലറ്റോ മറ്റാരെങ്കിലുമോ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് മലേഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നയതന്ത്രാനുമതി തേടി.

പൈലറ്റുമാരെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. റഡാറുകളെ കബളിപ്പിക്കാന്‍ വിമാനം 5000 അടിയിലേക്ക് താഴ്ത്തി പറത്തിക്കാനുള്ള സാധ്യതയും അന്വേഷിക്കും.

‘ഓള്‍ റൈറ്റ്,ഗുഡ് നൈറ്റ്’ എന്നാണ് വിമാനത്തിന്‍റെ  കോക്പിറ്റില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ച അവസാന സന്ദേശം. വിമാനം കാണാതായ മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 1.19ന് ആയിരുന്ന് ഇത്. വിമാനത്തിന്‍റെ  സഹപൈലറ്റ് ഫരീഖ് അബ്ദുള്‍ ഹമീദിന്‍റെ  ശബ്ദമാണിതെന്നാണ് പ്രാഥമിക നിഗമനമെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. അഹമ്മദ് ജൗഹരി യാഹിയ പറഞ്ഞു. ഇതിന് 12 മിനിറ്റ് മുന്‍പ് എ.സി.എ.ആര്‍.എസ്. സംവിധാനങ്ങളിലൊന്ന് പ്രവര്‍ത്തനരഹിതമായിരുന്നു. കണ്‍ട്രോള്‍ റൂമുമായുള്ള ആശയവിനിമയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍തന്നെ വിവരം പൈലറ്റ് അറിയിക്കേണ്ടതാണ്. എന്നാല്‍, പൈലറ്റുമാരില്‍ നിന്ന് അങ്ങനെയൊരു നീക്കവുമുണ്ടാകാഞ്ഞതാണ് സംശയത്തിനിടയാക്കുന്നത്.

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി മാറിയ വിമാനത്തെക്കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ നിഗമനങ്ങളാണ് പുറത്തു വരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News