Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 4:34 am

Menu

Published on May 23, 2014 at 10:52 am

ഫേസ്ബുക്ക്‌ തുണയായി: 15-ാം വയസിൽ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ 10 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

missing-us-woman-found-after-10-years

കാലിഫോര്‍ണിയ: പത്ത് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കണ്ടെത്തി. അമേരിക്കയിലെ സാന്റാ അനായിലാണ് സംഭവം. 2004 ജുണിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തായ ഇസിദ്രോ ഗ്രാഷ്യ എന്നയാൾ അമ്മയെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ബോധം കെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കിലോമീറ്ററുകൾ അകലെ ഉള്ള ഒരു ഒളി താവളത്തിൽ ആയിരുന്നു പിന്നീടു പെണ്‍കുട്ടിയെ താമസിപ്പിച്ചത്. തടവില്‍ പാര്‍പ്പിച്ച ശേഷം ഇയാൾ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പുറംലോകം അറിയാതിരിക്കാൻ ഇടയ്ക്കിടെ ഇയാൾ സ്ഥലം മാറികൊണ്ടും ഇരുന്നു. പെണ്‍കുട്ടിയുടെ വ്യാജ രേഖകളും ഇയാൾ ഉണ്ടാക്കി. പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോൾ ഇയാൾ പെണ്‍കുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിക്കുകയും ചെയ്തു. 2012 ിൽ ഇവർക്കൊരു കുഞ്ഞു കൂടി ജനിച്ചു. പുറംലോകവുമായി യാതൊരു ബന്ധത്തിനും ഇയാൾ ഇവർക്ക് അനുവാദം നൽകിയില്ല. വർഷങ്ങൾക്ക് ശേഷം ഈയിടെ ഫേസ്ബുക്കിൽ കയറിയ പെണ്‍കുട്ടി യാദൃശ്ചികമായാണ് സ്വന്തം സഹോദരിയെ കണ്ടത്. ഇതു ഇവരുടെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. ഭർത്തവിന്റെ ചൂഷണങ്ങൾക്കെതിരെ പരാതി നൽകാൻ സഹോദരി നിർബന്ധിക്കുകയായിരുന്നു. 15 വയസ്സുള്ളപ്പോള്‍ തട്ടിക്കൊണ്ടുപോയ നാല്‍പ്പത്തിയൊന്നുകാരനായ ഇസിദ്രോ ഗാര്‍ഷ്യ 10 വര്‍ഷങ്ങളായി തന്നെ തടവില്‍ പാര്‍പ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പരാതി നൽകിയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


Loading...

Leave a Reply

Your email address will not be published.

More News