Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയ സിനിമ തരാം മിത്രാകുര്യന്‍ വിവാഹിതയാകുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാല്‍ എന്ന ചിത്രത്തിലൂടെ ആണ് മിത്ര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിദ്ദിക്ക് സംവിടനം ചെയ്ത ബോഡിഗാര്‍ഡിലൂടെയാണ് ശ്രദ്ധേയയായത്. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് പ്രമുഖ കീബോര്‍ഡിസ്റ്റും, സിനിമാഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്യം ഫ്രാന്‍സിസിനെയാണ് മിത്ര വിവാഹം കഴിക്കാനൊരുങ്ങുന്നത്. 2012 ല്‍ യുഎസില്‍ നടന്ന ഒരു താരനിശയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മിത്ര വില്യമുമായി കണ്ടുമുട്ടിയതും, സൌഹൃദത്തിലായതും. സൗഹൃദം ക്രമേണ പ്രണയത്തിനു വഴിമാറുകയായിരുന്നു.വില്യം മലയാള സിനിമയില്‍ നിരവധി സംഗീത സംവിധായകര്‍ക്കായി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. അരികെ, തിരുവമ്പാടി തമ്പാന്‍ , ലാപ്‌ടോപ്പ് തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുന്ന വികെപി ചിത്രം മഴനീര്‍ തുള്ളികളും കമലിന്റെ ചിത്രമായ നടനിലെ ഗാനങ്ങള്‍ക്കും വില്യമാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. പെരുമ്പാവൂരിലെ ബിസിനസുകാരനായ കുര്യന്റെയും ബേബിയുടെയും മകള്‍ ഡെല്‍മ കുര്യന്‍ എന്ന മിത്ര കുര്യന്‍. പ്രിഥ്വിരാജ് നായകനാകുന്ന ലണ്ടന്‍ ബ്രിഡ്ജാണ് മിത്രയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
Leave a Reply