Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2025 10:42 am

Menu

Published on July 17, 2013 at 2:56 pm

മൊബൈല്‍ഫോണ്‍ പ്രണയം;ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് വന്ന യുവതി കാമുകനെത്തേടി കാസർക്കോട്

mobile-phone-love-affair-married-woman-flees-leaving-her-husband-and-2-children

കാസര്‍കോട് : മൊബൈല്‍ ഫോണ്‍ വഴി പരിചയപെട്ട യുവാവുമായി ജീവിക്കാന്‍ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് വന്ന യുവതിയെ പോലിസ് പിടികൂടി .പാലക്കാട് മണ്ണാര്‍കാട്ടെ 23 കാരിയാണ് കാമുകനെ തേടി കാസര്‍കോട്ടെത്തിയത് .ഏറെ നേരമായി കാമുകനെയും കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ പോലീസ് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയും തുടര്‍ന്ന് കാസര്‍കോട് വനിതാ സെല്ലിനെ ഏല്‍പിക്കുകയുമായിരുന്നു . കാസര്‍കോട്ടുകാരനായ അജിത്തിൻറെ ഫോണില്‍ നിന്നും യുവതിയുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ വരുകയായിരുന്നു തുടര്‍ന്ന് ഇരുവരും തമ്മില്‍ പരിചയത്തിലാവുകയും എല്ലാം ഉപേക്ഷിച്ചുവന്നാല്‍ സ്വീകരിക്കാമെന്ന് യുവാവ് അറിയിച്ചപ്പോള്‍ ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവതി കാസര്‍കോട്ടെത്തുകയുമായിരുന്നു.രാത്രി 11 മണിയോടെയാണ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് യുവതി സംശയകരമായി നില്‍ക്കുന്നത് പോലീസ് കണ്ടത്. അസമയത്ത് തനിയെ നില്‍ക്കുന്ന കാര്യം ചോദിച്ചപ്പോഴാണ് മിസ്ഡ് കോളില്‍ പരിചയപ്പെട്ട കാമുകനെ കാത്തിരിക്കുകയാണെന്ന് വ്യക്തമായത്.പോലീസ് കാമുകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പയ്യന്നൂരിലെത്തിയതായും പെട്ടെന്നു തന്നെ കാസര്‍കോട്ടെത്തുമെന്നുമാണ് അറിയിച്ചത്.പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അജിത്തിന്റെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതിനു ശേഷമാണ് യുവതിയെ വനിതാ സെല്ലിലേക്ക് മാറ്റിയത്.കാമുകന്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു കഴിഞ്ഞു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News