Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബർ 27ന് ഫെയ്സ്ബുക്ക് ആസ്ഥാനം സന്ദർശിക്കുമെന്ന വാർത്തകൾ വന്നതോടെ അഭ്യർഥനകളുമായി ട്വിറ്ററിസ്റ്റുകൾ രംഗത്ത്. ഫെയ്സ്ബുക്കിൽ വരുന്ന കാൻഡി ക്രഷ് നോട്ടിഫിക്കേഷനുകളുടെ കാര്യം പരിഗണിക്കണമെന്നായിരുന്നു കൂടുതൽ പേരുടെയും അഭ്യർഥന. ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗുമായി മോദി സംസാരിക്കുന്നുണ്ട്.
2012 ഏപ്രിൽ 12നാണ് കാൻഡി ക്രഷ് എന്ന വീഡിയൊ ഗെയിം ഫെയ്സ്ബുക്കിൽ റിലീസ് ചെയ്തത്. പിന്നീടിത് ഫെയ്സ്ബുക്കിലെ ഏറ്റവും ആരാധകരുള്ള ഗെയിം ആയി. എന്നാൽ ഇതിന്‍റെ നോട്ടിഫിക്കേഷനുകൾ തുടർച്ചയായി വരുന്നത് പലർക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് പലരും ഇത് നിർത്തലാക്കാൻ ആവശ്യപ്പെടുന്നത്.
മോദി- ബർഗ് കൂടിക്കാഴ്ചയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ആർക്കും മുന്നോട്ട് വയ്ക്കാമെന്ന് ബർഗ് അറിയിച്ചിരുന്നു. അതേസമയം അഭ്യർഥനകളെ മോദി സ്വാഗതം ചെയ്തു. നിങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിലേ പരിപാടി പൂർണമാവുകയുള്ളുവെന്നും അതിനാൽ ചോദ്യങ്ങൾ എന്‍റെ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കണം- മോദി വ്യക്തമാക്കി.
Leave a Reply