Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 9:43 am

Menu

Published on October 13, 2017 at 10:58 am

‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’; ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍

mohanlal-about-antony-perumbavoor

മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി ഇപ്പോള്‍ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ നിരയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആന്റണി പെരുമ്പാവൂരിനോട് ‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നുവെന്നു മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കേന്ദ്രീകരിച്ച് അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ആന്റണി പെരുമ്പാവൂര്‍.

പരിപാടിയില്‍ പങ്കെടുത്ത ആന്റണിക്ക് ഉപഹാരം നല്‍കുമ്പോഴായിരുന്നു ‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’ എന്ന് മോഹന്‍ലാല്‍ പറഞ്ഞത്. ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു എന്ന് കണ്ടാല്‍ മതിയെന്നും ലാല്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡ്രൈവറായി മോഹന്‍ലാലിനോടൊപ്പം ജോലിക്ക് കയറിയത് തൊട്ട് പിന്നീട് നിര്‍മ്മാതാവായിട്ടുള്ള അനുഭവങ്ങളും ആന്റണി പരിപാടിയില്‍ പറഞ്ഞു. ദൃശ്യം ചിത്രത്തിന്റെ കഥ മോഹന്‍ലാലിനു മുമ്പേ താന്‍ കേട്ടെന്നും ഉറപ്പായിട്ടും മോഹന്‍ലാലിനോട് പറയണമെന്ന് ജിത്തു ജോസഫിനോട് ആവശ്യപ്പെട്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News