Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:53 am

Menu

Published on August 22, 2014 at 5:40 pm

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു

mohanlal-and-mammootty-to-do-shaji-kailas-ranjith-renji-panicker-film

കുറച്ച് ദിവസങ്ങളായി മലയാളത്തിലെ സൂപ്പർ താരങ്ങൾ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നിട്ട്. എന്നാൽ സംഭവം സത്യമാണെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകരായ രഞ്ജിത്തും രൺജി പണിക്കറും ചേർന്ന് തിരക്കഥയെഴുതി ആക്ഷൻ ചിത്രങ്ങളുടെ അമരക്കാരൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സൂപ്പർ താരങ്ങൾ വീണ്ടുമെത്താൻ പോകുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർനിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വിഷുവിന് പ്രദർശനത്തിനെത്തിക്കാനാണ് ഉദ്ദേശം. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.മലയാളത്തിൻറെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ട്വൻറി -ട്വൻറി ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News