Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : മലയാളികളുടെ പ്രിയ താരം മോഹൻലാലിന് അംഗീകാരത്തിന്റെ നിറച്ചാർത്ത്.കൊറിയന്‍ സര്‍ക്കാരിന്റെ അംഗീകാരമായി ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കോണ്‍ഡോ മോഹന്‍ലാലിന് നല്‍കാന്‍ തീരുമാനമായി.ഇതോടെ മോഹന്‍ലാല്‍ തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരള(ടേക്ക്)യുടെ ഓണററി അംബാസഡറായി ചുമതലയേല്‍ക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബ്ലാക്ക് ബെല്‍റ്റ് നേടാനായി കഴിഞ്ഞ ഒരു വര്‍ഷമായി ലാല്‍ പരിശീലനം നടത്തിവരികയായിരുന്നു. കോ-ബാങ്ക് ടവര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കൊറിയന്‍ സ്‌പോര്‍ട്‌സ് എംബസി ജനറല്‍ മാനേജര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ജിയോങ്ഹി മോഹന്‍ലാലിനു ബ്ലാക് ബെല്‍റ്റ് നല്‍കും. തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് കെ. മുരളീധരന്‍ എംഎല്‍എ ചടങ്ങില്‍ പങ്കെടുക്കും.
Leave a Reply