Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:54 am

Menu

Published on September 23, 2013 at 5:03 pm

രോഗകാലം ഓരോ മനുഷ്യന്റെയും അഹങ്കാരം ശമിപ്പിക്കും : നടന്‍ മോഹന്‍ലാല്‍.

mohanlal-has-been-suffering-from-chicken-pox

തിരുവനന്തപുരം: രോഗകാലം ഓരോ മനുഷ്യരുടെയും അഹങ്കാരം ശമിപ്പിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍., താരത്തിന് ഇങ്ങനൊരു തോന്നൽ ഉണ്ടാകാൻ കാരണം ‘ജില്ല’യെന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ചിക്കന്‍പോക്‌സ് പിടിപെട്ട് ചികില്‍സയിലായിരുന്നു. ഈ അവസ്ഥയിലാണ് ലാലേട്ടന് അങ്ങനൊരു തോന്നൽ ഉണ്ടായത്. ലാലേട്ടൻ തന്റെ ബ്ലോഗിലാണ് രോഗകാലത്തെക്കുറിച്ച് ചിന്തയ്ക്ക് വക നല്‍കുന്ന വാക്കുകള്‍ കുറിച്ചിരിക്കുന്നത്. വെറുമൊരു പനിയും അവിടവിടെ പൊന്തുന്ന ചെറിയ ഉണലുകളും മതി കൊടികെട്ടിപ്പൊക്കി വച്ചിരുന്ന എല്ലാ അഹങ്കാരങ്ങളും തീരാനെന്ന് നമ്മെ പഠിപ്പിച്ചു തരുന്നത് രോഗകാലമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

മനസും ഹൃദയവും ചേരുമ്പോഴാണ് മനുഷ്യശരീരം മറ്റ് യന്ത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകുന്നത്. അപ്പോള്‍ പോലും യന്ത്രം എന്ന പ്രാഥമികാവസ്ഥയില്‍ നിന്ന് അത് മുക്തമാകുന്നില്ല. അതുകൊണ്ട് ഒരു യന്ത്രത്തിന്റെ സ്വഭാവവും അതു കാണിക്കും. ഒരുപാട് ഓടിയാല്‍ അത് തളരും. ഒരുപാട് വേഗത്തില്‍ ഓടിയാല്‍ അപകടത്തില്‍പ്പെടും. കാലത്തിന് അനുസരിച്ച് തേയ്മാനങ്ങള്‍ സംഭവിക്കും. റിപ്പയറുകള്‍ ആവശ്യപ്പെടും. ഒടുവില്‍ മുന്നോട്ടു നീങ്ങാനാവാതെ ചലനമറ്റ് പോകും. അതാണ് മരണം’- മോഹന്‍ലാല്‍ പറയുന്നു.ഓരോ രോഗാവസ്ഥയും ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കുവാനും ആദരിക്കുവാനുമാണ് തന്നെ പഠിപ്പിക്കുന്നതെന്നും ലാല്‍ പറയുന്നു. ‘ശരീരം എന്നത് ഒരു ക്ഷേത്രം തന്നെയാണ്. അതിനെ വൃത്തിയായും സുക്ഷ്മതയോടെയും ആദരവോടെയും പരിപാലിച്ചേ മതിയാകൂ. ശരീരത്തിന് വിശ്രമം ആവശ്യമുള്ളപ്പോള്‍ വിശ്രമം നല്‍കണം. പരിചരണം ആവശ്യമുള്ളപ്പോള്‍ അത് നല്‍കണം. ഞാനടക്കമുള്ള പലരും അതു ചെയ്യാറില്ല. സൂചനകളെ ഗൗനിക്കാറില്ല. അതിന്റെ ഫലമാണ് ഇത്തരത്തിലുള്ള വീഴ്ചകളെല്ലാം- ലാൽ മനസ് തുറക്കുന്നു.

രോഗത്തെയും പോസിറ്റീവ് ആയി കണ്ടാല്‍ രോഗത്തില്‍ നിന്നും പൂക്കള്‍ വിടരും.കലയുടെ, ചിന്തയുടെ, തിരിച്ചറിവിന്റെ, വിനയത്തിന്റെ, അനുകമ്പയുടെ, ശരീരസ്‌നേഹത്തിന്റെ, കരുതലിന്റെ നൂറുനൂറു പൂക്കള്‍. ഈ പാഠം പകര്‍ന്നതിന് രോഗകാലത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വരികള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News