Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on January 7, 2014 at 10:31 am

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക്.

mohanlal-has-plans-to-enter-politics

കൊച്ചി : രാ്ഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍  തയ്യാറെടുക്കുന്നു. ഇതിന്റെ പ്രാരംഭ നടപടിയായി  അദ്ദേഹം  ഇന്നലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി . വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കിലും ഏതെങ്കിലും മുന്നണിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് പോകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഒരുപക്ഷെ ഇരുമുന്നണികളും അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള സാധ്യത ഏറെയാണ്‌.എല്‍ ഡി എഫ് പ്രതിനിധിയായി മമ്മൂട്ടിയും പാര്‍ലമെന്റിലേക്ക് പോകാന്‍ തയ്യാറെടുപ്പ് നടത്തുന്നതായാണ് റിപ്പോർട്ട്‌. രാജ്യസഭയിൽ സച്ചിനെപോലെയുള്ള  അതിപ്രശസ്തര്‍ ഉള്ളപ്പോൾ തങ്ങൾക്കും  എന്തുക്കൊണ്ട് അതിൽ ചേര്‍ന്നുകൂടാ  എന്നാണ് മലയാളത്തിലെ സുപ്പരതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ചിന്തിക്കുന്നത്.  വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒന്നില്‍ കൂടുതല്‍ നടന്മാര്‍ മത്സരിക്കാനിടയുണ്ടെന്നും പറഞ്ഞു കേൾക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News