Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:34 pm

Menu

Published on February 18, 2017 at 11:18 am

മോഹന്‍ലാല്‍ ലോകത്തെ മികച്ച 10 നടന്മാരിലൊരാള്‍: മീന

mohanlal-is-the-top-ten-actors-in-the-world-meena

ദുബായ്: ലോകത്തെ മികച്ച 10 നടന്മാരിലൊരാളാണ് മോഹന്‍ലാലെന്ന് നടി മീന. അദ്ദേഹത്തിന്റെ നായികയായി തുടര്‍ച്ചയായി അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്നും മീന കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ഓരോ നിമിഷവും വലിയ പാഠമാണെന്നും ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മീന ചൂണ്ടിക്കാട്ടി. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ടാണ് അവര്‍ ദുബായിലെത്തിയത്. സംവിധായകന്‍ ജിബു ജേക്കബ്, തിരക്കഥാകൃത്ത് സിന്ധുരാജ്, നിര്‍മ്മാതാവ് സേഫിയ പോള്‍ എന്നിവരും ദുബായിലെത്തിയിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിക്കുന്നുണ്ടെങ്കിലും, മലയാളത്തിലാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നതെന്നും മീന പറഞ്ഞു. മലയാളത്തില്‍ അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍ മറ്റു ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ അതേ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാറുണ്ടെന്നും മീന പറയുന്നു.

ഇപ്പോള്‍ മലയാളത്തില്‍ പുതുതായി ഒരു ചിത്രത്തിലും കരാറായിട്ടില്ലെന്ന് പറഞ്ഞ മീന, സിനിമയോടൊപ്പം കുടുംബത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നതിനാലാണ് സിനിമകള്‍ കുറയുന്നതെന്നും വ്യക്തമാക്കി.

വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി മീന അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിനും ബിജു മേനോനും അവരുടേതായ അഭിനയ ശൈലിയാണ് ഉള്ളതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജിബു ജേക്കബ് അഭിപ്രായപ്പെട്ടു. ആദ്യ ചിത്രമായ വെള്ളിമൂങ്ങയില്‍ ബിജു മേനോനായിരുന്നു നായകന്‍. പിന്നീട്, മോഹന്‍ലാലിനെ പോലുള്ള സൂപ്പര്‍ താരത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴും യാതൊരു വ്യത്യാസവും തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News