Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോക്പാൽ എന്നാ പരാജയ സിനിമയുടെ കളങ്കം തുടച്ചു മാറ്റുക എന്നാ ലക്ഷ്യത്തോടെ ജോഷിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ച ‘റണ്‍ ബേബി റണ്‍’ വന്‍വിജയമായിരുന്നു.തുടർന്നുണ്ടായ ലോക്പാലാണ് ഇരുവർക്കും വൻപരാജയം നല്കിയത്. പുതിയ ചിത്രത്തിന്റെ തിരക്കഥ സുരേഷ് നായരാണ് നിർവഹിക്കുന്നത് .കഹാനി,ഡി-ഡേ,സിംഗ് ഈസ് കിംഗ് എന്നാ ഹിന്ദി സിനിമയിലുടെ ബോളിവൂഡിൽ പ്രശസ്തനാണ് ഈ മലയാളി.സിനിമയെക്കുറിച്ചുള്ള സ്ഥിരികരണം മോഹൻലാൽ ഫേസ്ബൂക്കിലുടെ വ്യക്തമാക്കിയിരുന്നു .ജോഷി പുതിയ സിനിമയായ സലാം കാശ്മീരിന്‍റെ തിരക്കിലാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ പൂര്‍ത്തിയായാല്‍ ജോഷി തന്‍റെ സ്വപ്നപദ്ധതിയിലേക്ക് കടക്കും. തന്‍റെ ഏറ്റവും പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ ശരവേഗത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ജോഷി പറഞ്ഞു.
Leave a Reply