Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാല്‍ ഇളയദളപതി വിജയ്ക്ക് ചുട്ടുകൊടുത്ത ദോശയുടെ ചൂടാറായിട്ട് ദിവസമേറെയായി.മോഹന്‍ലാലും വിജയും അഭിനയിക്കുന്ന ‘ജില്ലയുടെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍ലാലും വിജയ്യും വീടുകളിലേക്ക് കുടുംബസമേതമുള്ള യാത്ര ഉറപ്പിച്ചത്. അങ്ങനെയാണ് വിജയ് ചെന്നൈ ഇഞ്ചംപക്കത്തെ മോഹന്‍ലാലിന്റെ വീട്ടില്‍ ഒരു സന്ധ്യക്കെത്തിയത്. എന്നാല്‍ വീട്ടിലെത്തിയതോടെ മോഹന്‍ലാലിന്റെ കൈകൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ ഇളയദളപതിക്ക് ആശ കൂടി. അങ്ങനെയാണ് മോഹന്‍ലാല്‍ വിജയിനു വേണ്ടി അടുക്കളയില്‍ കയറി ദോശ ചുട്ടതും ചമ്മന്തി ഇടിച്ചതും. മോഹന്‍ലാലിന്റെ അടുക്കളക്കാര്യം ഫെയ്സ്ബുക്കില്‍ ഇടംപിടിച്ചതോടെ തമിഴകത്തും മലയാളത്തിലും പാട്ടായി. അങ്ങനെയാണ് സൗഹൃദവും സ്നേഹവുമെല്ലാം വെറുതെ പ്രകടിപ്പിക്കുവാനുള്ളതല്ലെന്നും അത് നാലാള്‍ അറിയുന്നതിന്റെ സുഖം വേറെയാണെന്ന് സിനിമക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയ തെന്നുവേണം കരുതാന്‍. …
ഇതാ ഏറ്റവും പുതിയ വാര്‍ത്ത 1973ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ സന്‍ജീര്‍ റീമേക്കിൻറെ ലൊക്കേഷനില്‍ നിന്നാണ്. തെലുങ്ക് താരവും തെന്നിന്ത്യന്‍ നടനുമായ രാം ചരണനും ബോളിവുഡിൻറെ മസില്‍മാന്‍ സല്‍മാന്‍ ഖാനുമാണ് വാര്‍ത്തയിലെ കഥാപാത്രങ്ങള്‍. .സല്‍മാൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായി മാറിയ ചരണിന് എന്നും ഖാൻറെ വീട്ടില്‍നിന്നായിരുന്നത്രേ ഭക്ഷണം കൊണ്ടുവന്നിരുന്നത്! മുംബൈയില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാദിവസവും സല്‍മാന്‍ വക ഭോജനമായിരുന്നു രാം ചരണിന്. ഹോട്ടല്‍ ഭക്ഷണം കഴിച്ച് എന്തിനാ തടികേടാക്കുന്നത് എന്നായിരുന്നു ഒരു ജ്യേഷ്ഠ സഹോദരൻറെ സ്ഥാനത്ത് നിന്ന് സല്ലുവിൻറെ ചോദ്യം. അങ്ങനെ സല്ലാമാൻറെ ഉപ്പും ചോറും ചരണ്‍ ശാപ്പിട്ടു. പക്ഷേ വെറുതെ മൃഷ്ടാന ഭോജനം കഴിച്ച് ബൈ പറയാനൊന്നും ചരണ് താല്‍പര്യമില്ല. ഉണ്ടചോറിന് നന്ദി കാണിച്ചേ അടങ്ങൂയെന്നായിരുന്നു താരത്തിൻറെ നയം.അതുകൊണ്ട് മെന്റല്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സല്‍മാന്‍ ഖാന്‍ ഹൈദരബാദിലെത്തിയതുമുതൽ പിന്നെ ദിവസേന ചരണിന്റെ വീട്ടില്‍ നിന്നായിരുന്നു സല്‍മാന്‍ ഖാന് ഫുഡ്. ഹൈദരാബാദി ബിരിയാണി ശാപ്പിടാതെ പോകരുതെന്ന റിക്വസ്റ്റോടെ ഹൈദരബാദി ബിരിയാണി ഉള്‍പ്പെടെയുളള വിഭവങ്ങളാണ് സല്‍മാനുവേണ്ടി ചരണ്‍ കൊടുത്തയച്ചത്.
Leave a Reply