Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകര്‍ ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം കനലിന്റെ ടീസര്‍ പുറത്തിറങ്ങി. എം പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാബുവാണ്. ശിക്കാറിന്റെ വിജയത്തിന് ശേഷം എസ് സുരേഷ്ബാബുവും എം പത്മകുമാറും മോഹന്‍ലാലും ഒന്നിക്കുന്ന കനലില്‍ നെഗറ്റീവ് ടച്ചുള്ള വേഷമാണ് ലാൽ അവതരിപ്പിക്കുന്നതെന്ന് ടീസർ കണ്ടാൽ മനസ്സിലാകും. ഹണിറോസ്. നികിത എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അനൂപ് മേനോൻ, അതുല്‍കുല്‍ക്കര്‍ണി, പ്രതാപ് പോത്തന്‍, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വരുന്ന രണ്ടു പേര്‍ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. ഒക്ടോബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.
–
Leave a Reply