Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :മദ്രാസ് കഫേയില്‍ മോഹന്‍ലാൽ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നു എന്നു നേരെത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനുള്ള മറുപടിയാണ് ജോണ്‍ ഇപ്പോള്‍ പറയുന്നത് തന്‍റെ പുതിയ ചിത്രമായ മദ്രാസ് കഫേയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല എന്നാണ്.” മദ്രാസ് കഫേയില്‍ മോഹൻലാലിനെ പോലെയുള്ള ഒരു താരത്തിന് നല്‍കാന്‍ പറ്റിയ ശക്തമായ വേഷം ഇല്ല. ചിത്രത്തില്‍ കൂടുതലും പുതുമുഖങ്ങള്‍ ആണ് അഭിനയിക്കുന്നത് . തന്‍റെ മുന്‍ ചിത്രമായ വിക്കി ഡോണറിലും കൂടുതല്‍ പുതുമുഖങ്ങള്‍ ആയിരുന്നു എന്നും ജോണ്‍ കൂട്ടിച്ചേർത്തു.ശ്രീലങ്കന്‍ പ്രശനത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ് മദ്രാസ് കഫേ. നര്‍ഗീസ് ഫക്രി നായികയാകുന്ന ചിത്രം ഈ മാസം 23 ന് റിലീസ് ചെയ്യും .
Leave a Reply