Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാദ കുരുക്കിൽപ്പെട്ട് അമൃതാനന്ദമയി വലയുമ്പോളും പരസ്യ പിന്തുണയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ‘പെരുച്ചാഴി’ യുടെ ചിത്രീകരണത്തിനായി അമേരിക്കയിലുള്ള മോഹൻലാൽ, അമേരിക്കൻ ടൂറിൽ എത്തിയ അമൃതാനന്ദമയിയെ സന്ദർശിച്ച ശേഷമുള്ള ചിത്രവും കൂടെ അമൃതാനന്ദമയിയെ പ്രകീർത്തിച്ച് കൊണ്ടുള്ള കുറിപ്പുമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമൃതാനന്ദമയി യഥാർത്ഥ മാലാഖയാണെന്നും , മാലാഖമാരുടെ നാട്ടിൽ ഒരു യഥാർത്ഥ മാലാഖ എത്തിയിരിക്കുകയാനെന്നും തനിക്കും തന്റെ സുഹൃത്ത് വിജയിക്കും അമ്മയുടെ ദർശന പുണ്യം ലഭിച്ചുവെന്നും ആണ് പോസ്റ്റ്.
പോസ്റ്റിനു സമിശ്ര പ്രതികരണം ലഭിക്കുമ്പോഴും ഒട്ടനവധി പേർ ലൈക് ചെയ്തിരിക്കുന്ന കമന്റ് മോഹൻലാലിനെ വിമർശിച്ചുകൊണ്ടുള്ളതാണ്. മോഹൻലാലിൻറെ സ്വന്തം താല്പര്യത്തെ മറ്റുള്ളവരുടെ മേല അടിച്ചെൽപ്പിക്കരുതെന്നും മോഹൻലാൽ എന്ന നടനെ സ്നേഹിക്കുന്നുവെന്ന് പറയുമ്പോൾ അതിനർത്ഥം മോഹൻലാൽ തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെ തന്നെ സ്നേഹിക്കുന്നവർ ത്യജിക്കണം എന്നല്ലെന്നും പറഞ്ഞുള്ളതാണ്. അമൃതാനന്ദമയി വിവാദ കുരുക്കിൽ പെട്ടപ്പോളും ഒരിക്കൽ പോലും ആരോപണങ്ങൾ അന്വേഷണ വിധേയമാകട്ടെ എന്നൊരു അഭിപ്രായം ലാൽ പങ്കുവെച്ചില്ല എന്നും പകരം അപ്പോൾ പോലും മോഹൻലാൽ അമ്മയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കമന്റുകൾ നിറയുന്നുണ്ട്.
–
—
Leave a Reply