Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 6:55 pm

Menu

Published on April 3, 2017 at 11:25 am

സ്വപ്‌ന സിനിമ എന്നതിന് അപ്പുറമായിരിക്കും ലൂസിഫര്‍: മോഹന്‍ലാല്‍

mohanlal-prithviraj-movie-lucifer-officially-started

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ നടന്നിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ഡ്രീം സിനിമ എന്നൊക്കെ പറയുന്നതിനും അപ്പുറത്തായിരിക്കും ഈ പ്രോജക്‌റ്റെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ലൂസിഫര്‍ എന്ന ആശയത്തേക്കാളുപരി പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും കൂടെ ജോലി ചെയ്യുന്നതാണ് തന്നെ അതിശയിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരിലുമുള്ള പ്രതീക്ഷതന്നെയാണ് ലൂസിഫറിലെ നായകവേഷം സന്തോഷത്തോടെ സ്വീകരിക്കാനുള്ള കാരണവും.

കഥ കേട്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല. ആ ചിത്രം തീര്‍ച്ചയായിട്ടും ഒരുപാട് പ്രത്യേകതകളുള്ളതായിരിക്കും. ഈ കൂട്ടുക്കെട്ട് തന്നെ ആയിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത. എനിക്ക് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്, മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജിനെയും മുരളി ഗോപിയെയും മാറ്റി നിര്‍ത്തിയാല്‍ എന്താണ് ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന ചോദ്യത്തിന് തനിക്ക് അഭിനയിക്കാന്‍ അറിയാം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ലൂസിഫറിന്റെ ചര്‍ച്ചകള്‍ തുടങ്ങി ആറ് മാസം പിന്നിട്ടെങ്കിലും സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തിലെ നായകനായ മോഹന്‍ലാലിനോട് സിനിമയെക്കുറിച്ച് നേരിട്ട് വിശദീകരിച്ചിരുന്നില്ല. മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മൂവരും ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമായിരുന്നു ലൂസിഫറിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

2018 മെയിലാകും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായത് കൊണ്ടുതന്നെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ ആരെന്നതുസംബന്ധിച്ച് പൃഥ്വിരാജിന് ആശയകുഴപ്പം ഉണ്ടായിരുന്നില്ല.

ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തന്നേക്കാള്‍ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ കേന്ദ്രകഥാപാത്രമായി ലഭിച്ചിട്ടുണ്ട് അതിനാല്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മാത്രമല്ല അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ അഭിനയിക്കുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

തിരക്കഥയുടെ പൂര്‍ണരൂപം തയാറായ ശേഷമാണ് മറ്റ് താരങ്ങളെ സംബന്ധിച്ച തീരുമാനം എടുക്കുക. കഥയെക്കുറിച്ച് സൂചന നല്‍കാന്‍ കഥാകൃത്തും സംവിധായകനും തയാറല്ല. 2018ല്‍ തന്നെ ലൂസിഫര്‍ തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News