Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കുന്ന ലാലിസം പരിപാടിക്കായി താൻ ഒരു പ്രതിഫലവും വാങ്ങുന്നില്ലെന്ന് നടൻ മോഹൻലാൽ. എന്നാല്‍, തന്റെ മ്യൂസിക് ബാന്‍ഡിലെ കലാകാരന്മാര്‍ക്കായി പണം വാങ്ങുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.പരിപാടി അവതരിപ്പിക്കുന്നതിനും റെക്കോർഡിംഗിനും മറ്റുമായി വലിയൊരു തുക ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസിനു മുന്നോടിയായി തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലാലിന്റെ പ്രതികരണം. രണ്ട് കോടി രൂപയന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. ഇത്രയും തുകയൊന്നും തങ്ങള്‍ വാങ്ങുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇത്തരമൊരു പരിപാടി അവതരിപ്പിക്കാന്‍ കഴിയുന്നത് തന്നെ അഭിമാനകരമാണ്. ലാലിസം എന്നത് തന്റെ 36 വര്‍ഷത്തെ സിനിമാജീവിതത്തിലേക്കുള്ള സഞ്ചാരമാണെന്നും ലാല്‍ പറഞ്ഞു. നേരത്തെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കുന്ന ലാലിസം പരിപാടിയ്ക്കായി രണ്ട് കോടിയോളം രൂപ പ്രതിഫലം വാങ്ങിയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ ഇതിനെതിരെ സംവിധായകന്‍ വിനയനടക്കമുളളവര്‍ രംഗത്ത് വന്നു.
Leave a Reply