Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on January 2, 2014 at 4:06 pm

സ്വര്‍ണക്കടത്തില്‍ മോഹന്‍ലാലും!

mohanlal-to-play-a-smuggler-in-g-for-gold

നെടുമ്പാശ്ശേരിയില്‍ നിന്ന് സ്വര്‍ണക്കടത്തുകാരെ പിടികൂടിയപ്പോള്‍ എല്ലാവര്‍ക്കും പറയാന്‍ ഏതെങ്കിലുമൊരു സിനിമാ നടന്റെയോ നടിയുടെയോ പേരുണ്ടായിരുന്നു.അതുകൊണ്ട് സ്വര്‍ണക്കടത്തെന്നും സിനിമയെന്നും പറയുമ്പോള്‍ ആദ്യം എല്ലാരും ഒന്ന് തെറ്റിദ്ധരിച്ചേക്കാം.എന്നാല്‍ ആരും പേടിക്കണ്ട. മോഹന്‍ലാലിന് ഒരു സ്വര്‍മക്കടത്തുമായും ബന്ധമില്ല. പക്ഷെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തില്‍ ഒരു സ്വര്‍ണക്കടത്തുകാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൽലാൽ കല്ലക്കടത്തുക്കാരനായെത്തുന്നത്.’ജി ഫോണ്‍ ഗോള്‍ഡ്’ എന്നാണ് സിനിമയുടെ പേര്.ചിത്രത്തില്‍ ലാലേട്ടന്‍ സ്വര്‍ണക്കടത്തുകാരനായാണ് അഭിനയിക്കുന്നത്.പുറം രാജ്യങ്ങളില്‍ നിന്ന് വിമാനം വഴിയും കടല്‍ വഴിയും സ്വര്‍ണമെത്തിക്കുന്ന ബ്രില്യന്റായ കള്ളക്കടത്തുകാരനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത് എന്നാണ് സൂചന.പതിവ് രഞ്ജിത്ത് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു പണം മുടക്കി പണം വാരുന്ന ചിത്രമാണ് രഞ്ജിത്ത് ഉദ്ദേശിക്കുന്നത്.അത് മിക്കവാറും രാവണപ്രഭുവിനേക്കാള്‍ മികച്ച ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറിനാണ് എന്നാണ് സൂചന.കടല്‍ കടന്നൊരു മാത്തുക്കുട്ടി തനിക്ക് നല്‍കിയ അറ്റാക്കില്‍ നിന്നും രക്ഷപ്പെടുവാന്‍ ആന്‍ജിയോ പ്ലാസ്റ്റി പോരാ ബൈപ്പാസ് സര്‍ജറി തന്നെ ചെയ്യാനാണ് രഞ്ജിത്ത് ശ്രമിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക.ആറാം തമ്പുരാന്‍, നരസിംഹം,രാവണപ്രഭു സ്‌റ്റൈലില്‍ ഒരു സിനിമയാണ് തനിക്ക് വേണ്ടതെന്ന് ആന്റണി പെരുമ്പാവൂര്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ.തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒത്തിരി റൂമറുകള്‍ക്ക് വഴിയൊരുക്കിയതാണ് ഈ രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം.ആദ്യം കേട്ടത് മാന്‍ ഫ്രൈഡേ എന്നാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു.എന്നാല്‍ പിന്നീട് വിശദീകരണവുമായി രഞ്ജിത്ത് രംഗത്ത് വന്നതോടെ പേരിടാത്ത ചിത്രമെന്ന വിശേഷണമായി.പിന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട് മഞ്ജുവാര്യരുടെ തിരിച്ചുവരവിന് വേദിയൊരുങ്ങുന്ന രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രമെന്നായിരുന്നു.എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ അതില്‍ മഞ്ജുവിന് കഥാപാത്രമില്ല.അപ്പോഴുമെത്തി വിശദീകരണവുമായി സംവിധായകന്‍.ഒടുവില്‍ അക്കാര്യവും വ്യക്തമായതിന് ശേഷം ഇപ്പോഴാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.മോഹന്‍ലാല്‍ രഞ്‌ജിത്ത്‌ കൂട്ടുകെട്ടിലെ പുതിയ ചിത്രം ജി ഫോര്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട്‌ കേള്‍ക്കുന്ന മറ്റൊരു പ്രത്യേകത വില്ലനായി അഭിനയിക്കുന്ന സിദ്ദിഖ്‌ ഇരട്ടവേഷത്തില്‍ എത്തുന്നു എന്നതാണ്‌.ജനുവരി ആദ്യമാണ് ജി ഫോര്‍ ഗോള്‍ഡ് ചിത്രീകരണം ആരംഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News