Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാല്‍ എന്ന നടനുമൊത്തുള്ള ചിത്രീകരണാനുഭവങ്ങളെക്കുറിച്ച് വിസ്മയത്തോടെ പറയാത്ത സംവിധായകര്‍ കുറവാണെന്നു തന്നെ പറയാം. പലരും ലാല്‍ മാജിക്കിനെ കുറിച്ച് വാചാലരാകുന്നതും കാണാം. ഇക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം സിനിമാ ലൊക്കേഷനിലെ ഒരു വിഡിയോ എത്തുന്നത്.
ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യില്‍ എടുത്ത് മോഹന്‍ലാല്‍ നടന്നുവരുന്ന രംഗമാണ് വിഡിയോയില്‍ കാണുന്നത്. കുട്ടിയെ തന്റെ മടിയില്‍വച്ച് മോഹന്‍ലാല്‍ ഉച്ചത്തില്‍ കരയുന്നു. സംവിധായകന്‍ കട്ട് പറഞ്ഞപ്പോള്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരും മോഹന്‍ലാലിന്റെ അഭിനയം കണ്ട് കയ്യടിച്ചു.

എന്നാല്‍ മോഹന്‍ലാലിന് തന്റെ കഥാപാത്രത്തില്‍നിന്നും തിരികെ വരാന്‍ കഴിഞ്ഞില്ല. രംഗം ചിത്രീകരിച്ചു കഴിഞ്ഞശേഷവും സങ്കടം അടക്കാന്‍ കഴിയാതെ മോഹന്‍ലാല്‍ പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്.
ഇതുകണ്ട അണിയറപ്രവര്‍ത്തകര്‍ ഒടുവില്‍ അടുത്തെത്തി മോഹന്‍ലാലിനെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

കോളേജ് അധ്യാപകനായ പ്രൊഫ. മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. സലിം കുമാര്‍, അനൂപ് മേനോന്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Leave a Reply