Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:43 pm

Menu

Published on August 5, 2017 at 2:56 pm

ലാലേട്ടന്റെ ആ വാച്ച് കാര്‍ട്ടിയറോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ആ വാച്ചിന്റെ യാഥാര്‍ഥ്യം ഇതാണ്

mohanlal-watch-is-viral-on-social-media

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലും വിവിധ സിനിമാ ഫാന്‍ ഫൈറ്റ് പേജുകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് മോഹന്‍ലാലിന്റെ ഒരു വാച്ചാണ്. ഒരു പൊതുപരിപാടിക്കെത്തിയപ്പോള്‍ മോഹന്‍ലാല്‍ ധരിച്ചിരുന്ന വാച്ചാണിത്.

പലരും പല കമ്പനികളുടെ പേരു പറയുന്നുണ്ട്. മുന്‍പ് രാവണപ്രഭു എന്ന സിനിമയില്‍ സൂചിപ്പിച്ചിട്ടുള്ള കാര്‍ട്ടിയര്‍ കമ്പനിയുടെ വാച്ചാണിതെന്നും പറയുന്നുണ്ട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം. സത്യത്തില്‍ ഈ വാച്ച് കാര്‍ട്ടിയര്‍ കമ്പനിയുടേതല്ല.

ആഢംബര ഉല്‍പന്നങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ള അത്യാധുനിക ഫീച്ചറുകളുള്ള പ്രമുഖ ബ്രാന്‍ഡ് ആയ റിച്ചാര്‍ഡ് മിലി 11 ബി മോഡലില്‍ പെട്ട വാച്ചാണിത്. കാര്‍ട്ടിയറിനേക്കാള്‍ വില വരും ഇതിന്.

RM 11-02 hm¨v v. 50mm x 40mm x 16.15 ടൈറ്റാനിയം കെയ്‌സ്, നീലക്കല്ലിന്റെ ക്രിസ്റ്റല്‍ ബാക്ക്, 50 മീറ്റര്‍ വരെ വെള്ളം പ്രതിരോധിക്കാനുള്ള ശേഷി, ഏകദേശം 50 മണിക്കൂര്‍ വൈദ്യുതി റിസര്‍വ്, 60 മിനിറ്റ് കൗണ്ട്ഡൗണ്‍ ടൈമര്‍, കറുത്ത ലെതര്‍ സ്ട്രാപ്പ്, ക്രോനോഗ്രാഫ് എന്നിവ പ്രധാന ഫീച്ചറുകളാണ്. 115,000 ഡോളറാണ് ഇതിന്റെ വില അതായത് ഏകദേശം 73.25 ലക്ഷം രൂപ.

മുന്‍പ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ധരിച്ച വാച്ചിനെ കുറിച്ചും ഇത്തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News