Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 4:57 am

Menu

Published on September 1, 2015 at 4:47 pm

സിനിമാ താരങ്ങളും അവരുടെ ജീവിതപങ്കാളികളും…

mollywood-celebs-their-less-famous-spouses

സെലിബ്രിട്ടികളെ കുറിച്ചു ചോദിച്ചാല്‍ മലയാളി പ്രേക്ഷകര്‍ വാതോരാതെ പറഞ്ഞുകൊണ്ടിരിയ്ക്കും. എന്നാല്‍ അവരുടെ ജീവിത പങ്കാളികളെ കുറിച്ച് എല്ലാവര്‍ക്കും നന്നായി അറിയണമെന്നില്ല.നിങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്ന സിനിമാ താരങ്ങളുടെ പങ്കാളികളെക്കുറിച്ചറിയൂ

മമ്മൂട്ടിയും സുല്‍ഫത്തും
ഒരു പക്ക ഫാമിലി മാനാണ് മമ്മൂട്ടി. 1979 ലാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം ചെയ്യുന്നത്. അതേ വര്‍ഷം തന്നെ തന്റെ അഭിനയ ജീവിതം തുടങ്ങി. ജീവിതത്തിന് അടുക്കും ചിട്ടയും വന്നത് വിവാഹ ശേഷമാണെന്ന് പലപ്പോഴും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. തന്റെ ഒരേ ഒരു ഗേള്‍ഫ്രഡ് ഭാര്യ സുല്‍ഫത്താണെന്നാണ് മമ്മൂട്ടി പറയാറുള്ളത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്ക്. മൂത്ത മകള്‍ സുറുമി ഡോ. മുഹമ്മദ് റേഹന്‍ സയ്യീദിനെയാണ് വിവാഹം ചെയ്തത്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആര്‍ക്കിടെക്ടായ അമല്‍ സൂഫിയയെയും

Feature-Image-1

ദുല്‍ഖര്‍ സല്‍മാനും അമൽ സൂഫിയയും
2011 ലാണ് അമല്‍ സൂഫിയയുമായി ദുല്‍ഖറിന്റെ വിവാഹം കഴിഞ്ഞത്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളെയും ക്ഷണിച്ചൊരു ഗ്രാന്റ് ഇവന്റായിരുന്നു ഇവരുടെ വിവാഹസത്കാരം. അമല്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും തന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് ദുല്‍ഖര്‍ പറയാറുള്ളത്

Feature-Image-2

മോഹന്‍ലാലും സുചിത്രയും
തമിഴ് സിനിമാ നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയുമായി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വിവാഹം നടന്നത് 1988 ലാണ്. വിവാഹാഭ്യര്‍ത്ഥനകളുമായി തനിക്ക് സുചിത്ര കാര്‍ഡ് ആയക്കുകയായിരുന്നു എന്ന് മുൻപ് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഷൂട്ടിങുമായി എത്ര ദൂരെയാണെങ്കിലും ലാല്‍ ഭാര്യയെ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ പങ്കു വെക്കും. രണ്ട് മക്കളാണ് ദമ്പതികള്‍ക്ക്. പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും. പ്രണവ് ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയരക്ടറായി ജോലി നോക്കുകയാണിപ്പോള്‍

Feature-Image-3

പത്മപ്രിയയും ജാസ്മിനും
2014 ലാണ് പത്മപ്രിയയുടെ വിവാഹം കഴിഞ്ഞത്. ഗുജറാത്തുകാരനായ ജാസ്മിന്‍ ഷായാണ് പത്മപ്രിയയുടെ ഭര്‍ത്താവ്. യുഎസിലെ കൊളമ്പിയ ആന്റ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യവെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ പിന്നീട് വിവാഹിതരാകുകയായിരുന്നു.

Feature-Image-4

കുഞ്ചാക്കോ ബോബനും പ്രിയയും
2005 ലാണ് ചാക്കോച്ചന്‍ പ്രിയ ആന്‍ സാമുവലിനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു. ഈ അടുത്ത് ഒട്ടിസം ബാധിച്ച കുട്ടികള്‍ക്കൊപ്പം തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ചാക്കോച്ചനും ഭാര്യയും മാതൃകയായി.

Feature-Image-5

സുരേഷ് ഗോപിയും രാധികയും
1990 ലാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി രാധിക നായരെ വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. മുതിര്‍ന്ന നടി ആറന്മുള്ള പൊന്നമയുടെ കൊച്ചുമകളാണ് രാധിക. അഞ്ച് മക്കളാണ് ദമ്പതികള്‍ക്ക്. മകന്‍ ഗോകുല്‍ ഇപ്പോള്‍ മുത്തുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ഭാഗ്യ, ഭാവനി, മാധവ് എന്നിവരാണ് മറ്റു മക്കള്‍.

Feature-Image-AAAAAAAAA

നവ്യ നായരും സന്തോഷ് മേനോനും
2010ലാണ് ബിസ്‌നസുകാരന്‍ സന്തോഷ് മേനോനുമായി നവ്യ നായരുടെ വിവാഹം കഴിഞ്ഞത്. നന്ദനം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ നവ്യ, വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് പോയി. വിവാഹം ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത നവ്യ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഇപ്പോള്‍ ദൃശ്യത്തിന്റെ കന്നട റീമേക്കിലും അഭിനയിച്ചു. 2010 നവവംബറില്‍ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചു. കൃഷ്ണ ഭക്തയായ നവ്യ അവനെ സായ് കൃഷ്ണ എന്ന് വിളിച്ചു

Feature-Image-7

ശ്വേതയും ശ്രീനിവാസനും
ശ്വേതയ്ക്ക് എല്ലാ പിന്തുണകളും നല്‍കി കൂടെ നില്‍ക്കുന്ന ഭര്‍ത്താവാണ് ശ്രീനിവാസന്‍ മേനോന്‍. 2011 ല്‍ വാളഞ്ചേരിയിലെ ഒരു അമ്പലത്തില്‍ വച്ചാണ് ശ്വേതയുടെയും ശ്രീനിവാസന്റെയും വിവാഹം നടന്നത്. 2012 ല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. സൈബാന എന്നാണ് പേരിട്ടത്. കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ഈ പ്രസവം ചിത്രീകരിച്ചു എന്നത് വലിയ വാര്‍ത്തയായിരുന്നു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലെ അഭിനയത്തിന് 2009 ലും സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 നും ശ്വേതയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

Feature-Image-8

പൃഥ്വിരാജും സുപ്രിയയും
ജേര്‍ണലിസ്റ്റായ സുപ്രിയ മേനോനുമായി പാലക്കാട് വച്ച് 2011 ലാണ് പൃഥ്വിരാജിന്റെ വിവാഹം നടന്നത്. ഒരു സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. അത് വലിയ വാര്‍ത്തയായി. ബിബിസി റിപ്പോര്‍ട്ടറായിരുന്നു സുപ്രിയ. പെട്ടന്നുള്ള പൃഥ്വിയുടെ വിവാഹം മലയാളി പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. വിവാഹ ശേഷമാണ് പൃഥ്വി ഹിന്ദി സിനിമയില്‍ അഭിനയിച്ചത്. ഹിന്ദി ഭാഷ പഠിക്കാന്‍ സുപ്രിയ സഹായിച്ചു എന്ന് പൃഥ്വി പറഞ്ഞിരുന്നു. 2014 സെപ്റ്റംബര്‍ 8 ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അലംകൃത മേനോന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.

Feature-Image-9

നിവിന്‍ പോളിയും റിന്നയും
എന്‍ജിനിയറിങ് കോളേജില്‍ തന്റെ ക്ലാസ്‌മേറ്റായിരുന്ന റിന്ന ജോയ് യെ നിവിന്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നിവിന്‍ ആദ്യ ചിത്രത്തിന്റെ റിലീസിന് ശേഷം വിവാഹതിനായി. അത്ര ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് ലളിതമായിരുന്നു വിവാഹം. തളര്‍ച്ചയിലും തന്റെ കൂടെ നിന്ന കാമുകിയാണ് റിന്നയെന്ന് നിവിന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2012 ലാണ് റിന്നയ്ക്കും നിവിന്‍ പോളിയ്ക്കും ദാദ എന്ന ദാവീദ് ജനിച്ചത്

Feature-Image-BBBBBBBBBB

Loading...

Leave a Reply

Your email address will not be published.

More News