Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തം മകൻറെ ജന്മദിനത്തില്‍ അവനായി ആശംസകള്‍ തേടി ഒരമ്മ തുടങ്ങിയ ഫേസ്‍ബുക്ക് പേജിലേക്ക് ആശംസകളുടെ പെരുമഴ. അമേരിക്കയിലെ മിച്ചിഗണിലെ അമ്മയും മകനുമാണ് ദിവസങ്ങള്‍ കൊണ്ട് ഫേസ്ബുക്കിലെ താരങ്ങളായത്. തൻറെ ജന്മദിനം ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ ആരുമില്ലെന്ന മകന്റെ പരാതിയെ തുടര്‍ന്നാണ് അമ്മ ആഘോഷം ഗംഭീരമാക്കാന്‍ ലോകത്തെ മൊത്തം സുഹൃത്തുക്കളെയും ക്ഷണിച്ചുകൊണ്ട് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. എന്നാല്‍ തമാശയ്ക്ക് തുടങ്ങിയ പേജിന് ഇത്രയും പേരുടെ പിന്തുണ ലഭിക്കുമെന്ന് ഈ അമ്മ പോലും കരുതികാണില്ല. കാരണം ഇന്ന് ഈ പേജിന്റെ ലൈക്സ് 1,681,028 ആണ്. ഓരോ മിനുറ്റിലും അഞ്ഞൂറോളം ലൈക്സാണ് വന്നുക്കൊണ്ടിരിക്കുന്നത്. കൂടെ മകന് ജന്മദിന ആശംസകളും.ഓസ്റ്റിസത്തിന് സമാനമായ അസുഖമുള്ള മകന്‍ കോളിന്‍ കണ്ണിങ്ഹാമിൻറെ ജന്മദിനത്തിനായാണ് അമ്മ ജെന്നിഫര്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയത്.ഫെബ്രുവരി രണ്ടിനാണ് കണ്ണിങ്‍ഹാമിനായി ജെന്നിഫര്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. പതിനൊന്നാം ജന്മദിനം ആഘോഷിക്കുന്നതിനെ കുറിച്ച് മകനോട് പറഞ്ഞപ്പോള്‍ തനിക്ക് സുഹൃത്തുക്കള്‍ ആരുമില്ലെന്നും ആഘോഷം വേണ്ടെന്നുമാണ് പറഞ്ഞത്.ഇതോടെയാണ് ആശംസകള്‍ തേടി മകനായി ഫേസ്ബുക്ക് പേജ് തുടങ്ങാന്‍ ജന്നിഫര്‍ തീരുമാനിച്ചത്. അസുഖം മൂലമുള്ള ശാരീരിക അവശതകള്‍ മൂലം മകന്‍ സ്‍കൂളില്‍ ഏറെ സജീവമല്ലെന്നും അതിനാല്‍ തന്നെ അവനെ സഹപാഠികള്‍ക്ക് ഇഷ്ടമല്ലെന്നും ആ അമ്മ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.വലുതാകുമ്പോള്‍ ഒരു ഹാസ്യതാരമോ, പാസ്റ്ററോ, മിഷനറിയോ ആകാനാണ് കണ്ണിങ്‍ഹാമിന് ഇഷ്ടം. ആളുകളുടെ കൂട്ടങ്ങളെ അവന് ഇഷ്ടമല്ല. എന്നാല്‍ പള്ളിയില്‍ അവന്‍ ഏറെ സജീവമാണ്.ഏതായാലും ജെന്നിഫറിന്‍റെ ആവശ്യത്തോട് വൈറല്‍ ലോകം അസാമാന്യ വേഗത്തിലാണ് പ്രതികരിച്ചത്. ഫേസ്ബുക്കിലെ സന്ദേശങ്ങള്‍ കൂടാതെ തപാലിലൂടെയും സന്ദേശങ്ങള്‍ കണ്ണിങ്‍ഹാമിനെ തേടിയെത്തുന്നുണ്ട്.
Leave a Reply