Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 4:12 pm

Menu

Published on June 17, 2013 at 6:54 am

തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മോണോ റെയില്‍; 19ന് കരാര്‍ ഒപ്പിടും

monorail-in-trivandrum-and-calicut

തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് 19ന് കരാര്‍ ഒപ്പിടും. കേരള മോണോ റെയില്‍ കോര്‍പ്പറേഷനും ഡി.എം.ആര്‍.സി യുമായാണ് കരാര്‍. മോണോ റെയില്‍ പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റാണ് ഡി.എം.ആര്‍.സി. ഒപ്പുവെച്ചാല്‍ ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനൊപ്പം തന്നെ കേരള മോണോ റെയില്‍ കോര്‍പ്പറേഷന്റെ ഓഫീസുകള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രവര്‍ത്തനം തുടങ്ങും.19 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് വിഭാവനം ചെയ്തിരിക്കുന്നത്. 1991 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് മോണോ റെയില്‍, മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ്. 15 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഈ പദ്ധതികള്‍ക്കായി വളരെ കുറച്ച് മാത്രമേ സ്ഥലം ഏറ്റെടുക്കേണ്ടതുളളൂ എന്നതുകൊണ്ടു നിര്‍മ്മാണപ്രവര്‍ത്തികള്‍ തുടങ്ങുന്നതിന് താമസമുണ്ടാകില്ലെന്നും സമയപരിധിക്കുളളില്‍ തന്നെ രണ്ടുമോണോ റെയില്‍ പദ്ധതികളും പൂര്‍ത്തിയാക്കുമെന്നും മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ മെഡിക്കല്‍ കോളജ് മുതല്‍ മീന്‍ചന്തവരെയും രണ്ടാംഘട്ടത്തില്‍ മീന്‍ ചന്തമുതല്‍ രാമനാട്ടുകരവരെയും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളം വരെ പദ്ധതി നീട്ടുന്ന കാര്യം പിന്നീട് പരിശോധിക്കും. പദ്ധതിയുടെ സ്ഥലമെടുപ്പിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡല്‍ഹിയില്‍ നിന്നും എത്തുന്ന ഡി.എം.ആര്‍.സി ഉദ്യേഗസ്ഥരും കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളുമാണ് കരാറില്‍ ഒപ്പു വയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News