Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 14, 2026 11:59 am

Menu

Published on November 18, 2016 at 3:29 pm

കാടിളക്കി കിങ് കോങ്…. പുതിയ ട്രെയിലര്‍…!!

monsters-come-alive-in-new-kong-skull-island-trailer

കാട് അടക്കിഭരിക്കാന്‍, വിറപ്പിക്കാന്‍ കിങ് കോങ് വീണ്ടുമെത്തുന്നു. ജോര്‍ദന്‍ വോഗ്-റോബര്‍ട്‌സ് സംവിധാനം ചെയ്യുന്ന കോങ്: സ്‌കള്‍ ഐലന്‍ഡിന്റെ രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി. പസഫിക് സമുദ്രത്തിലെ അജ്ഞാതദ്വീപിലേക്ക് ഒരു സംഘം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം . കിങ് കോങ്ങിന്റെ സാമ്രാജ്യമാണ് ദ്വീപ്.

ടോം ഹിഡില്‍സ്റ്റണ്‍, സാമുവല്‍ എല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍, ബ്രീ ലാര്‍സണ്‍. ജിങ് ടിയാന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ജോണ്‍ ഗാറ്റിന്‍സും മാക്‌സ് ബോറെന്‍സ്റ്റീനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിങ്ങ് കോങ്ങിനെ മാത്രം ഫോക്കസ് ചെയ്യുന്നതായിരുന്നു ആദ്യ ട്രെയിലര്‍. എന്നാല്‍ കോങ്ങിനെക്കൂടാതെ ദ്വീപിലെ മറ്റ് ജീവികളെയും ഗോത്രവിഭാഗങ്ങളിലേക്കും രണ്ടാമത്തെ ട്രെയിലര്‍ കടന്നുചെല്ലുന്നു.

1933ലാണ് മനുഷ്യക്കുരങ്ങിനെ കേന്ദ്രകഥാപാത്രമാക്കി കിങ് കോങ് ചിത്രമെത്തുന്നത്. മരിയന്‍ സി കൂപ്പറും ഏണസ്റ്റ് ബി ഷോഡ്‌സാക്കും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. സ്‌റ്റോപ്-മോഷന്‍ ആനിമേഷന്‍ ചിത്രങ്ങളില്‍ ഇന്നും നിര്‍ണായകസ്ഥാനമുണ്ട് കിങ് കോങ്ങിന്്. വൈല്‍ഡ് ലൈഫ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു സംഘം സ്‌കള്‍ ഐലന്‍ഡിലെത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റോബര്‍ട്ട് ആംസ്‌ട്രോങ് സംവിധായകനായും ഫേ റേ നടിയായും ചിത്രത്തില്‍ വേഷമിട്ടു.

2005ല്‍ കിങ് കോങ് വീണ്ടും പുനസൃഷ്ടിക്കപ്പെട്ടു. കഥയിലോ പ്രമേയത്തിലോ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പീറ്റര്‍ ജാക്‌സണ്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. നവോമി വാട്‌സ്, ജാക്ക് ബ്ലാക്ക, ജാക്ക് ഡ്രിസ്‌കോള്‍, തോമസ് ക്രെഷ്മാന്‍ എന്നിവരാണ് കിങ് കോങ്ങിന്റെ റീമേക്കില്‍ അഭിനയിച്ചത്. ഈ രണ്ടു ചിത്രങ്ങളെയും അപേക്ഷിച്ച് പ്രമേയത്തിലും അവതരണത്തിലും പുതുമ അവകാശപ്പെടുന്നതാണ് കോങ്: സക്ള്‍ ഐലന്‍ഡ്. സര്‍പ്രൈസ് എലമന്റുകളാല്‍ സമ്പന്നമായിരിക്കും ചിത്രമെന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചന. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കിങ് കോങ് പ്രേക്ഷകരെ തേടിയെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News