Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 10, 2026 8:35 am

Menu

Published on April 12, 2015 at 4:14 pm

കാപ്പി കുടിക്കുന്നവർ അറിയാൻ….!

more-than-four-cups-of-coffee-a-day-increases-the-risk-of-an-early-death-2

ദിവസവും   നാല് കപ്പിലേറെ കാപ്പി കുടിക്കുന്നവർ സൂക്ഷിക്കുക.നിങ്ങളുടെ ആയുർദൈർഘ്യം കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അമേരിക്കയിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്.55 വയസ്സിൽ താഴെയുള്ളവരാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടത്.കാപ്പി കുടിക്കുന്നവരിലെ ആയുർദൈർഘ്യത്തിനുള്ള ഭീഷണി 50 ശതമാനം കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ആഴ്ചയിൽ 20 കപ്പ് വരെ കാപ്പി കുടിക്കുന്ന ആണിനും പെണ്ണിനും ഇത് ബാധകമാണ്.കാപ്പിയിലെ കഫീനാണ് ഇവിടെ വില്ലനാകുന്നത്. ഇത് വീണ്ടും വീണ്ടും കാപ്പി ഉപയോഗിക്കാനുള്ള ഒരു തോന്നലുണ്ടാക്കുന്നു. ചെറിയ രീതിയിലുള്ള കഫീന്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും കഫീന്‍ അളവു കൂടുമ്പോള്‍ ആരോഗ്യത്തിന് ധാരാളം പ്രശ്‌നങ്ങലുണ്ടാക്കുന്നു.

coffen

കഫീന്‍ അളവ് കൂടുമ്പോള്‍ ഇത് തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കും. ഹൃദയമിടിപ്പ് കൂടുതലാകും.എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നും. ഛര്‍ദി, അസ്വസ്ഥത, ഡിപ്രഷന്‍, വിറയല്‍ തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും.

The Side Effects of Drinking Too Much coffee1

ജോലിക്കിടെയും പഠിക്കുമ്പോഴും ഉറക്കം വരാതിരിക്കാന്‍ കാപ്പി നല്ലതാണ്. എന്നാല്‍ കാപ്പി ഉപയോഗം കൂടുമ്പോള്‍ ഉറങ്ങണമെന്നുണ്ടെങ്കിലും ഉറക്കം വരാത്ത അവസ്ഥയുണ്ടാകും.

The Side Effects of Drinking Too Much coffee

ഉറക്കക്കുറവ് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യനിലയെ ബാധിക്കുകയും ചെയ്യും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ കാപ്പി ഉപയോഗം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഹൈപ്പര്‍ടെന്‍ഷന്‍ കൂടാന്‍ കാപ്പിയിലെ കഫീന്‍ വഴിയൊരുക്കം. രക്തസമ്മര്‍ദം കൂട്ടാനും കാപ്പി വഴി വയ്ക്കും.അമിതമായ ഉത്കണ്ഠയും ഒരു രോഗം തന്നെ. കാപ്പി ഇതിനും കാരണമാകും.ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ കാപ്പി ഉപയോഗം കുറയ്ക്കുകയാണ് ചെയ്യുന്നത്.

tension

ഹൈപ്പര്‍ടെന്‍ഷന്‍ കൂടാന്‍ കാപ്പിയിലെ കഫീന്‍ വഴിയൊരുക്കം. രക്തസമ്മര്‍ദം കൂട്ടാനും കാപ്പി വഴി വയ്ക്കും. അമിതമായ ഉത്കണ്ഠയും ഒരു രോഗം തന്നെ. കാപ്പി ഇതിനും കാരണമാകും. നാഡീവ്യവസ്ഥയെ ബാധിക്കുന്നതു കൊണ്ട് കാപ്പി ദേഷ്യം, അസ്വസ്ഥത തുടങ്ങിയവയ്ക്ക് വഴിയൊരുക്കും. ബിപി കൂടാനും ശാരീരിക, മാനസിക നില തകരാറിലാകാനും ഇത് കാരണവുമാകും. കാപ്പി കുറച്ചാല്‍ ഗുണമുണ്ടാകുകയും ചെയ്യും.

images (2)

Loading...

Comments are closed.

More News