Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊട്ടാരക്കര: സ്‌കൂള്‍ക്കുട്ടികളെ ഉപയോഗിച്ച് അനാശാസ്യം നടത്താന്‍ കൂട്ടുനിന്ന അമ്മയെയും മകളെയും കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് ചാത്താകുളം പരവട്ടം ഗോകുലത്തില്‍ രുക്മിണി (40), മകള്‍ ജീവ (20) എന്നിവരാണ് അറസ്റ്റിലായത്.
ശൂരനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം നടന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഇവരുടെ വീട്ടില്‍ കൊണ്ടുവരികയും ഇതിനടുത്തുള്ള ചെറുപ്പക്കാരുമായി അനാശാസ്യത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാക്കുകയുമായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ രുക്മിണിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളെ കണ്ട് സംശയംതോന്നിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രുക്മിണിയുടെ വീട്ടിലെത്തി പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയും സ്‌കൂളില്‍ വിവരം അറിയിക്കുകയുമായിരുന്നു. തൊഴിലാളികളെ കണ്ടയുടന്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു.
Leave a Reply