Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാവേലിക്കര :കടം വാങ്ങിയ പണത്തിന് പകരം സ്വന്തം മകളെ പീഡിപ്പിക്കാന്‍ സഹപ്രവര്‍ത്തകന് കൂട്ടുനിന്ന അമ്മ അറസ്റ്റിൽ.കൊച്ചാലുമ്മൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ജോലിചെയുന്ന ശ്രീലത (47) സ്വന്തം മകളെ പീഡിപ്പിക്കാന്‍ സഹപ്രവര്‍ത്തകന് കൂട്ടുനിൽക്കുകയായിരുന്നു.ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തഴക്കര പൈനുംമൂട് പുത്തന്‍പുരയില്‍ കാര്‍ത്തികേയന്‍ എന്ന 51കാരനാണു പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടി പഠിക്കുന്ന സ്കൂളില്‍ പോയ പ്രതി കുട്ടിയുടെ അമ്മയ്ക്ക് സുഖമില്ലാ എന്ന കള്ളം പറഞ്ഞ് സ്കൂളില്‍ നിന്നും വിളിച്ചിറക്കികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു .ഭീഷണി കാരണം ഈ വിവരം പെണ്‍കുട്ടി പുറത്തു പറഞ്ഞിരുന്നില്ല .എന്നാല്‍ വിദേശത്തായിരുന്ന അച്ഛന്‍ നാട്ടില്‍ എത്തിയപ്പോള്‍ കുട്ടി അച്ഛനോട് വിവരം പറയുകയും തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . തുടർന്നുള്ള അന്യേഷണത്തിലാണ് പെണ്‍കുട്ടിയുടെ അമ്മയും സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത് . ശ്രീലതയെ പലപ്പോഴും പണപരമായി സഹായിച്ചത് കാര്‍ത്തികേയനായിരുന്നു. ഈ അവസരം മുതലെടുത്താണ് പിന്നീട് പണത്തിന് പകരമായി അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
Leave a Reply