Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : ഗതാഗത നിയമ ലംഘനങ്ങള്ക്ക് ഇനി മുതല്‍ ഫെയ്സ്ബുക്ക് വഴി പരാതിപ്പെടാനുള്ള സൗകര്യം വരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ കാണാനിടയായാല്‍ അതിന്റെ ഒരു ചിത്രമോ വീഡിയോ എടുത്ത് പരാതി സഹിതം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ പരാതിപ്പെട്ടാല്‍ മതി. ട്രാന്സ്പോര്‍ട്ട് കമ്മീഷണറുടെ മെയില്‍ അഡ്രസിലും പരാതി നല്കാം.പരാതികളുടെ മേല്‍ കര്‍ശന നടപടി ഉണ്ടാകും.കൊമേഴ്സ്യല്‍ വാഹനങ്ങളില്‍ റേഡിയോ ഫ്രീക്വന്സി ഐഡി പ്രാവര്‍ത്തികമാക്കുമെന്നും ഋഷിരാജ്സിംഗ് പറഞ്ഞു.ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരുമെന്നും ഋഷിരാജ്സിംഗ് വ്യക്തമാക്കി.
Leave a Reply