Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2025 9:55 pm

Menu

Published on August 12, 2015 at 1:57 pm

ആരാധകർ അക്രമാസക്തരായി; പൊട്ടിത്തെറിച്ച് കാജല്‍ അഗര്‍വാള്‍

movie-gossipsdistraught-kajal-agarwal-lashes-out-at-crowd

വിശാല്‍ നായകനാകുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ ചെന്നൈലെത്തിയ ചലച്ചിത്ര നടി കാജല്‍ അഗര്‍വാളിന് ആരാധകരിൽ നിന്ന് മോശം അനുഭവം. വേദിയില്‍ നിന്നും തിരികെ ഇറങ്ങിയ കാജലിനെ കാത്ത് വന്‍ജനാവലി തടിച്ചുകൂടിയിരുന്നു. ഇതിനിടയില്‍ കൂടി നടി കടന്നുവരുമ്പോൾ ജനക്കൂട്ടം അക്രമാസക്തമാവുകയായിരുന്നു. പ്രിയ നടിയെ നേരില്‍ കണ്ട ആരാധകരുടെ നിയന്ത്രണം തെറ്റി.

കാജലിനെ കയറിപ്പിടിക്കാനായി ചിലരുടെ ശ്രമം. സഹികെട്ടപ്പോള്‍ നടി തന്നെ ആരാധകര്‍ക്കെതിരെ തിരിഞ്ഞു. വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ദേഷ്യത്തോടെ കാജല്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

https://youtu.be/BVVTT1ht5jE

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News