Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളിപ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ നിവിന്‍ പോളി ചിത്രം പ്രേമം നൂറുദിവസം പിന്നിട്ടു.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി ആയിരുന്നു നായകവേഷത്തിലെത്തിയത്. നായകന് പുറമെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും സൂപ്പര്‍ഹിറ്റായി. മലരും മേരിയും സെലിനും ജോര്‍ജും ഗിരിരാജന്‍ കോഴിയുമൊക്കെ മലയാളികളുടെ മനസ്സില്‍ ഇടംനേടി.
സിനിമ പുറത്തിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ വ്യാജനും ഇന്‍റര്‍നെറ്റില്‍ എത്തിയത് വന്‍വാര്‍ത്തയായി. പിന്നീട് കേസും അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെയായി വിവാദം കൊഴുത്തു. വ്യാജ സീഡികളും സെന്‍സര്‍ കോപ്പിയുമൊക്കെ ഒരു രീതിയില്‍ കെട്ടടങ്ങിയപ്പോള്‍ അടുത്ത വിവാദംതലപൊക്കി.
പ്രേമം സിനിമ യുവ തലമുറയെ വഴിതെറ്റിക്കുന്നു എന്നായി. ഡിജിപി അടക്കം മറ്റു സിനിമാ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ മറ്റുചിലര്‍ പ്രേമത്തിനു പിന്തുണയുമായി വന്നു. എന്തായാലും വിവാദങ്ങളും വിമര്‍ശനങ്ങളും കെട്ടടങ്ങിയിട്ടില്ലെങ്കിലും വിജയത്തിന്റെ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ് പ്രേമം.
Leave a Reply