Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on September 17, 2013 at 12:18 pm

സച്ചിനും ഷാരൂഖും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും

mp-polls-sachin-tendulkar-shahrukh-khan-to-campaign-for-congress

ഭോപാല്‍ : ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും രാജ്യസഭാ എം പിയുമായ സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യന്‍ സിനിമയുടെ കിംഗ്‌ ഖാനായ ഷാരൂഖ്‌ ഖാനും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ . കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ മഹേഷ് ജോഷിയാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സച്ചിനെയും ഷാരൂഖിനെയും പ്രചാരണത്തിന് ഇറക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതായി വ്യക്തമാക്കിയത്. മൊറാദാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീനാകും പ്രചാരണരംഗത്ത് സച്ചിന് കൂട്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഹറുദ്ദീനാകട്ടെ, കോഴക്കേസില്‍ പെട്ട് ആജീവനാന്ത വിലക്ക് നേരിട്ട ശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയില്‍ എത്തുകയായിരുന്നു.ല ക്ഷകണക്കിന് ആരാധകരുള്ള രണ്ടു മുന്‍നിര താരങ്ങളെ കൂട്ടുപിടിക്കുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണമാകും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃതം.

Loading...

Leave a Reply

Your email address will not be published.

More News