Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറാം നൂറ്റാണ്ടിലെ മക്കയിൽ നടക്കുന്ന ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദിന്റെ (സ.അ.വ) ജനനവും ബാല്യവും ആണ് ചിത്രം പറയുന്നത്. മൂന്ന് സിനിമകളുടെ ശ്രേണിയിലെ ആദ്യത്തേത് ആയാണ് സംവിധായകൻ ചിത്രം പ്രഖ്യാപിക്കുന്നത്. തന്റെ സ്വപ്ന പദ്ധതി ആണ് ചിത്രം എന്ന് പറഞ്ഞിട്ടുള്ള മജിദി ഇറാനിയൻ സിനിമ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഒന്നായാണ് ഈ ചിത്രം പൂർത്തികരിക്കുന്നത്. എതിർപ്പുകളുടെ ഒരു പരമ്പര തന്നെ നിരന്നപ്പോഴും വളരെ പ്രതീക്ഷയോടെ ചിത്രീകരണം പുരോഗമിച്ചു. അങ്ങനെ 2015ൽ ആദ്യഭാഗമായ Muhammad : The Messenger Of God റിലീസ് ചെയ്യുകയും ചെയ്തു.
Muhammad : The Messenger Of God (2015)
Written & Directed by : Majid Majidi
Music : A R Rahman
പ്രവാചകൻ മുഹമ്മദ് (സ.അ.വ.)യുടെ ജീവിതത്തിന്റെ ആദ്യഭാഗമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അതായത് പ്രവാചകന്റെ ജനനത്തിന് മുമ്പുള്ള മക്കയിലെ സംഭവങ്ങൾ, ജനനം, കുട്ടിക്കാലം എന്നിവ ഖുർആനിലെ എന്ന പോലെ തന്നെ പല പല എടുകളായി ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രവാചകന്റെ മുഖമോ സംസാരമോ ചിത്രത്തിൽ എവിടെയും ഇല്ല അതിലൂടെ കഥാഗതി പ്രേക്ഷകരിൽ താല്പര്യം ജനിപ്പിക്കുന്ന ഒന്നാക്കാൻ മജിദിക്ക് സാധിക്കുന്നു. പ്രവാചകത്വം ലഭിച്ചതിന് ശേഷമുള്ള സംഭവങ്ങളിലേക്ക് കഥ പോകാതെ കുട്ടിക്കാലം തന്നെയാണ് മുഖ്യമായും ചിത്രം കേന്ദ്രീകരിച്ചിട്ടുള്ളത്. മക്കയെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആനപ്പടയെ ദൈവം ചെറുകിളികളെ കൊണ്ട് തീകല്ലുകൾ ഇട്ട് ചാമ്പലാക്കിയതും അതിനു ശേഷം മക്കയിലെ ബിംബങ്ങൾ തകർന്ന് വീണതും തുടങ്ങി ആരംഭിക്കുന്ന ചരിത്രം പ്രവാചകന്റെ ജീവിതത്തിലെ ആദ്യ കാലഘട്ടത്തെ നമുക്ക് കാണിച്ചു തരുന്നു.
Pre-islamic Ira പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെ ആയിരുന്നു എന്ന് മജിദി പറയുന്നു. ആയിരത്തി നാനൂറ് വർഷങ്ങള്ക്കു മുൻപ് ലോകം എങ്ങനെ ആയിരുന്നു എന്ന് കാണിക്കുക അതും ഒരു ആധാരവും ഇല്ലാതെ തന്നെ. അങ്ങനെ ആറാം നൂറ്റാണ്ടിലെ മക്ക അവർ നിർമിച്ചു. അതിന്റെ എല്ലാവിധ പൂർണ്ണതയോടെ അതിന് സാധിച്ചു എന്നത് ചിത്രത്തിൽ വ്യക്തമാണ്. പത്തു ലക്ഷം ചതുരശ്ര അടിയിലായി നഗരം നിർമ്മിച്ചപ്പോൾ അതിനെ ഇറ്റാലിയൻ ഛായാഗ്രാഹകൻ Vittorio Storaro അത്യുജ്വലമായി തന്റെ ക്യാമറയിൽ പകർത്തി. ഏകദേശം ഒന്നര വർഷത്തെ സമയം എടുത്താണ് AR Rahman ചിത്രത്തിന്റെ മ്യൂസിക് കമ്പോസ് ചെയ്തത്. വിവാദങ്ങളുടെ ഭാഗമാകേണ്ടി വന്ന റഹ്മാൻ അതെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു.
“What if , I had the good fortune of facing Allah and He were to ask me on Judgment Day: I gave you faith,talent,money,fame and health…
Why did you not do music for my beloved Muhammad film?
A film whose intention is to unite humanity, clear misconceptions and spread my message that life is about kindness, about uplifting the poor, and living in the service of humanity and not mercilessly killing innocents in my name.”
ഈ വാക്കുകളിൽ നിന്ന് അദ്ദേഹത്തിന്റെ സമീപനം വ്യക്തമാവുന്നു. വളരെ വലിയ ക്യാൻവാസിൽ ഒരു ഇറാനിയൻ ചിത്രം ഇറങ്ങുന്നത് ഒരു പക്ഷെ ആദ്യമായി ആവും ഏകദേശം 40 മില്യൺ ഡോളർ മുടക്കുമുതലിൽ , പക്ഷെ എന്നിട്ടും ഭൂരിഭാഗം പ്രേക്ഷകരിലേക്ക് ചിത്രം എത്താതിരിക്കുന്നതും മുടക്കിയത്തിന്റെ നാലിൽ ഒന്നുപോലും കിട്ടിയില്ല എന്നതും വളരെ നിരാശജനകം ആണ്.
ഇസ്‌ലാം തീവ്രവാദമാണ് എന്ന് മുദ്രകുത്തപ്പെടുന്ന, അല്ലെങ്കിൽ അങ്ങനെ വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ അതിന്റെ തനത് ആശയങ്ങളിലൂന്നി ലോകത്തിനു പരുചയപ്പെടുത്തുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. പ്രവാചകന്റെ ജീവിതത്തെക്കാൾ ഉചിതമായി മറ്റെന്തുണ്ട് ഈ മതത്തിന്റെ സമാധാനവും നേരും ലോകത്തിന് കാണിച്ചു കൊടുക്കാൻ. അക്കാര്യത്തിൽ മാജിദ് മജീദിക്ക് തെറ്റ് പറ്റിയില്ല. പ്രവാചകന്റെ ജീവിതം portrait ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒത്തിരി പ്രശ്നങ്ങളും വിവാദങ്ങളും ആശയക്കുഴപ്പങ്ങളും പണ്ഡിതന്മാർക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളും നില നിൽക്കവേ അതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചകളിലേക്കോ പ്രശ്നങ്ങളിലേക്കോ കടക്കാൻ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നില്ല. പകരം Muhammed : The Messenger of God എന്ന മാജിദ് മജീദിയുടെ ഈ ‘സിനിമ’യുടെ ഒരു ചർച്ച മാത്രമേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ. വായനക്കാർ ആ രീതിയിൽ ഈ പോസ്റ്റിനെ കാണുമെന്നും പ്രതീക്ഷിക്കുന്നു.
ഒരു കവിത പോല ഹൃദ്യമാണ് ഈ ചിത്രം. മൂന്ന് മണിക്കൂർ നേരം ആറാം നൂറ്റാണ്ടിലേയ്ക്ക് നമ്മെ കൊണ്ടേത്തിക്കാനും സാധിക്കുന്നുണ്ട് ചിത്രത്തിന്. യധാർത്ഥ സ്നേഹം എന്താണ് എന്ന് ചിത്രത്തിലെ ഓരോ രംഗങ്ങളും നമുക്ക് കാണിച്ചു തരുന്നു. ചിത്രത്തിന്റെ ബാക്കി രണ്ടു ഭാഗങ്ങളും ഇറങ്ങട്ടെ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു ……
റേറ്റിംഗ്: 9/10
Leave a Reply